Your Image Description Your Image Description

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ.) പരിധിയിലുള്ള പോഷകഗുളികകളെയും (ന്യൂട്രാസ്യൂട്ടിക്കൽസ്) സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ്‌ കൺട്രോൾ ഓർഗനൈസേഷനു (സി.ഡി.എസ്.സി.ഒ.) കീഴിൽ കൊണ്ടുവരുന്നത് പരിശോധിക്കാൻ പ്രത്യേക സമിതി രൂപവത്കരിച്ച് കേന്ദ്രസർക്കാർ. ആയുഷ് മന്ത്രാലയം സെക്രട്ടറി, ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയ സെക്രട്ടറി, ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് സെക്രട്ടറി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങൾ.

ഭക്ഷ്യോത്പന്നങ്ങളിൽനിന്ന് തയ്യാറാക്കുന്ന പോഷകഗുളികളാണ് ന്യൂട്രാസ്യൂട്ടിക്കൽസ്. ഈ വിഭാഗത്തിലുള്ള ആരോഗ്യ സപ്ലിമെന്റുകളിൽ, രോഗകാരിയാകാൻ സാധ്യതയുള്ള മെലറ്റോണിൻ, സിങ്ക് തുടങ്ങിയവയുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *