Your Image Description Your Image Description

ശ്വസനസംബന്ധമായ അസുഖത്തെത്തുടർന്ന് നാലുദിവസം ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ ഞായറാഴ്ച വൈകീട്ട് ആശുപത്രി വിട്ടു. ദേവഗൗഡ ആരോഗ്യവാനാണെന്ന് മണിപ്പാൽ ആശുപത്രിയിലെ എച്ച്.ഒ.ഡി. ഡോ. സത്യനാരായണ പറഞ്ഞു.

വ്യാഴാഴ്ച രാവിലെയാണ് ദേവഗൗഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ അണുബാധയുണ്ടായിരുന്നുവെന്നും ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും മരുമകൻ ഡോ. സി.എൻ. മഞ്ജുനാഥ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *