Your Image Description Your Image Description

ഏ​പ്രി​ൽ മാ​സ​ത്തോ​ടെ യു.​എ.​ഇ​യി​ൽ ‘ജ​യ്​​വാ​ൻ’ ഡെ​ബി​റ്റ്​ കാ​ർ​ഡു​ക​ൾ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങു​മെ​ന്ന്​ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. താ​ൽ​പ​ര്യ​മു​ള്ള ചി​ല ബാ​ങ്കു​ക​ളു​മാ​യി ചേ​ർ​ന്ന്​ ‘ജ​യ്​​വാ​ൻ’ ഡെ​ബി​റ്റ്​ കാ​ർ​ഡു​ക​ൾ ഉ​ട​ൻ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ല​ഭ്യ​മാ​ക്കാ​നാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ അ​ൽ ഇ​ത്തി​ഹാ​ദ്​ പേ​​മെ​ന്‍റ്​ (എ.​ഇ.​പി) സി.​ഇ.​ഒ ആ​ൻ​ഡ്ര്യു മെ​ക്​​കോ​ർ​മാ​ക്​ പ​റ​ഞ്ഞു.

ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​​ത്തെ എ​ല്ലാ ബാ​ങ്കു​ക​ൾ​ക്കും ‘ജ​യ്​​വാ​ൻ’ കാ​ർ​ഡു​ക​ൾ യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യു.​എ.​ഇ​യി​ലെ സാ​മ്പ​ത്തി​ക വി​പ​ണി​ക്കാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​നു​മാ​യി 2023ൽ ​യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്​​ സ്ഥാ​പി​ച്ച അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​ണ്​​ അ​ൽ ഇ​ത്തി​ഹാ​ദ്​ പേ​​മെ​ന്‍റ്​​സ്.

Leave a Reply

Your email address will not be published. Required fields are marked *