Your Image Description Your Image Description
Your Image Alt Text

ചെറുനാരങ്ങവെള്ളം നമുക്ക് ഒരുപാട് പ്രിയപ്പെട്ട ഒന്നാണ്. എന്നാല്‍ ചൂടുനാരങ്ങവെള്ളം നാം കുടിക്കാറില്ല. നെഞ്ചെരിച്ചല്‍, വായനാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ചൂടുള്ള ചെറുനാരങ്ങവെള്ളത്തിന് കഴിയും. സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, ബയോഫ്‌ളേവനോയിഡ്‌സ്, മെഗ്‌നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് പ്രതിരോധശക്തി നല്‍കുന്നു. ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ 10 ഗുണങ്ങള്‍:

ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും കൊല്ലാന്‍ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മതി. കഫം, ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത്. മലേറിയ, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാക്കും.

രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാങ്ങ വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ വയറ്റിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റി ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു.

ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞ അവസ്ഥ ഉണ്ടാക്കിതരുന്നു. വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇതുമൂലം നിങ്ങള്‍ക്ക് തടിയും കുറയ്ക്കാം.

മൂത്രം ഒഴിക്കാനുള്ള തടസ്സവും മൂത്രാശയ പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നു.

ശരീരത്തിലെ കുരുക്കളും വേദനകളും ഇല്ലാതാക്കുന്നു.

പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും മാനസികാരോഗ്യം ലഭിക്കുകയും ചെയ്യുന്നു.

എന്നും ചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് ചര്‍മത്തിലെ എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്യാന്‍ സഹായിക്കും.

വായയിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് വായനാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. ശ്വസനം ശുദ്ധമാക്കിവെക്കുന്നു. രാവിലെ ഇത് കുടിക്കുന്നത് പല്ലുകള്‍ക്കും നല്ലതാണ്.

തൈറോയ്ഡ് ഗ്രന്ഥി, വൃക്കഗ്രന്ഥികള്‍,എന്നിവയെ അണുവിമുക്തമാക്കാന്‍ സഹായിക്കുന്നു.

എല്ലുകള്‍ക്ക് നല്ല ശക്തി നല്‍കാന്‍ ചൂട് ചെറുനാരങ്ങ വെള്ളത്തിന് കഴിവുണ്ട്. അപകടങ്ങള്‍ പറ്റിയാല്‍ അത് ഉണങ്ങാനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *