Your Image Description Your Image Description
Your Image Alt Text

 

ബെം​ഗളൂരു: ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ എച്ച്ഡി രേവണ്ണയ്ക്കെതിരെ ഇംഗ്ലണ്ടിലും പീഡനപ്പരാതി. 1996-ൽ താമസിച്ചിരുന്ന ഹോട്ടലിൽ വെച്ച് സ്ത്രീയോട് രേവണ്ണ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചുവെന്നാണ് വെളിപ്പെടുത്തൽ. ബിജെപി നേതാവും മുൻ എംപിയുമായ എൽആർ ശിവരാമ ഗൗഡയാണ് രേവണ്ണക്കെതിരെ ​ഗുരുതര ആരോപണവുമായി രം​ഗത്തെത്തിയത്.

അന്ന് ദേവഗൗഡ പ്രധാനമന്ത്രിയാണ്. കേസ് കഷ്ടപ്പെട്ടാണ് അന്ന് ഒതുക്കി തീർത്തതെന്നും യുകെയിൽ അന്വേഷിച്ചാൽ കേസ് രേഖകൾ ഇപ്പോഴും ഉണ്ടാകുമെന്നും ശിവരാമ ഗൗഡ പറയുന്നു. രേവണ്ണയുടെ കൂടെ അന്ന് ശിവരാമ ഗൗഡ ഉണ്ടായിരുന്നു. രേവണ്ണ അന്ന് കർണാടക ഹൗസിങ് വകുപ്പ് മന്ത്രി ആയിരുന്നുവെന്നും ശിവരാമ ​ഗൗഡ പറഞ്ഞു.

അതേസമയം, ലൈം​ഗിക പീഡന കേസിൽ എൻഡിഎയുടെ ഹാസൻ ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥിയും രേവണ്ണയുടെ മകനുമായ പ്രജ്വൽ രേവണ്ണ ഉടൻ കീഴടങ്ങിയേക്കുമെന്ന് സൂചന. ഇപ്പോൾ ദുബായിലുള്ള പ്രജ്വൽ രേവണ്ണ മംഗളൂരു വിമാനത്താവളത്തിൽ വന്ന് കീഴടങ്ങിയേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. മ്യൂണിക്കിൽ നിന്ന് യുഎഇയിലേക്ക് ഇന്ന് പുലർച്ചെ ആണ് പ്രജ്വൽ എത്തിയത്. അവിടെ നിന്ന് മംഗളുരുവിലേക്ക് പ്രജ്വൽ എത്താനാണ് സാധ്യത. അങ്ങനെയെങ്കിൽ മംഗളൂരു വിമാനത്താവളത്തിൽ വച്ച് പ്രത്യേകാന്വേഷണ സംഘം പ്രജ്വലിനെ കസ്റ്റഡിയിൽ എടുക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *