Your Image Description Your Image Description
Your Image Alt Text

ജൈവവൈവിധ്യ സന്ദേശം മുന്‍നിര്‍ത്തി പുത്തന്‍ മാതൃക സൃഷ്ടിക്കുകയാണ് എടവക ഗ്രാമപഞ്ചായത്ത്. തദ്ദേശ ദിനാഘോഷ പരിപാടിയുടെ ഭാഗമായി കൊട്ടാരക്കര കെഐപി ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്ന എക്‌സിബിഷനില്‍ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് എത്തിയ   എടവക ഗ്രാമപഞ്ചായത്തിന്റെ സ്റ്റാള്‍  ജൈവവൈവിധ്യ പരിപാലനത്തിന്റെ ആവശ്യകത വ്യക്തമാക്കുംവിധമാണ് സജ്ജീകരിച്ചിരിക്കുന്നത്.

വയനാടന്‍ മേഖലയിലെ തനത് കൃഷിഉത്പ്പന്നങ്ങളെല്ലാം ഇവിടെ പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്. പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമന്റെ  ശേഖരണത്തിലുള്ള 35 ഇനം നെല്‍വിത്തുകളുടെ പ്രദര്‍ശനം സ്റ്റാളിനെ ജനപ്രിയമാക്കുന്നു. പ്രമുഖ കര്‍ഷക ശാസ്ത്രജ്ഞന്‍ എ ബാലകൃഷ്ണന്‍ കമ്മന വികസിപ്പിച്ചെടുത്ത അത്യുല്പാദനശേഷിയുള്ള വിവിധയിനം തൈകളും  മറ്റ് സസ്യങ്ങളുടെ വിത്തുകളും  വിപണനത്തിനായി ഒരുക്കിയിട്ടുണ്ട്.

നൂറില്‍പരം കിഴങ്ങ് വര്‍ഗ്ഗങ്ങളുടെ പ്രദര്‍ശനവും മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. വിവിധ നെല്‍കൃഷിരീതികളുടെ ചെറുമാതൃകയും ഒരുക്കിയിട്ടുണ്ട്. വയനാടിന്റെ കാര്‍ഷികസമ്പത്തിനെ അടുത്തറിയാന്‍കഴിയുന്നതരത്തിലാണ് സജ്ജീകരണം.  എടവക ഗ്രാമപഞ്ചായത്തിന്റെ കാര്‍ഷിക നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന ചെറു ലേഖനങ്ങളും ഇവിടയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *