Your Image Description Your Image Description
Your Image Alt Text

വയനാട് എംപിയും വയനാട്ടിൽ ഇറങ്ങിയ കാട്ടാനയും തമ്മിൽ ഒരു സാമ്യം ഉണ്ട്. . . . എന്താണെന്ന് അല്ലെ എംപി വയനാട്ടിൽ കാലുകുട്ടിയട്ടുള്ളത് റിപോയാൽ 5 തവണ… കാട്ടാനയും ഇതേപോലെ തന്നെ. . . . . അങ്ങനെ ഇരിക്കുമ്പോൾ എല്ലാം ഇളക്കിമറിച്ച് തങ്ങളുടെ വരവ് അറിയിച്ചട്ട അവർ മടങ്ങും. . . . വയനാട്ടിലെ ജനങ്ങൾ എങ്ങനെ ജീവിക്കുന്നു അവരുടെ പ്രേഷങ്ങൾക്കോ ജനക്ഷേമത്തിനോ വേണ്ടി പ്രവർത്തിക്കാൻ ഇതുവരെ മനസ് കാണിച്ചട്ടില്ല,. . . . അതറിയാനും മുതിര്ന്നട്ടില്ല. . . എന്നാൽ വാ തോരാതെ ഓരോന്നങ്ങു പ്രസംഗിക്കും. . . . ഇപ്പോൾ വയനാട്ടിൽ വന്യമൃഗങ്ങളുടെ മനുഷ്യർക്ക്‌ നേശരയുള്ള ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചർച്ചയായി രാഹുൽ ഗാന്ധി എംപിയുടെ 2019 ലെ തെരഞ്ഞെടുപ്പ്‌ സമയത്തെ പ്രസംഗം. വയനാട്ടിൽ മനുഷ്യരും മൃഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുന്ന സാഹചര്യത്തെക്കുറിച്ച് ബോധ്യമുണ്ടെന്നും, വയനാടിന്റെ എം പി എന്ന നിലയിൽ ഈ വിഷയത്തിൽ ഇടപെടുമെന്നുമായിരുന്നു രാഹുലിന്റെ പ്രസംഗം. എന്നാൽ 1972 ലെ നിയമം അടിയന്തിരമായി ഭേദഗതി ചെയ്യുന്നതിനായുള്ള ചർച്ചകൾ ലോക്‌സഭയിലും പുറത്തും രാഹുൽ ഗാന്ധി ഉന്നയിച്ചില്ല. വിഷയത്തിൽ ഒരുവാക്ക്‌ പോലും ഉരിയാടാൻ രാഹുൽ തയ്യാറായില്ല.

ഡിവൈഎഫ്‌ഐ വയനാട്‌ ജില്ലാ സെക്രട്ടറി കെ റഫീഖ പങ്കുവെച്ച ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ ഒന്ന് നോക്കാം. . . .

2019ലെ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് വയനാട് എംപി ശ്രീ രാഹുൽ ഗാന്ധി നടത്തിയ ഒരു പ്രസംഗമുണ്ട്. വയനാട്ടിൽ മനുഷ്യരും മൃഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുന്ന സാഹചര്യത്തെക്കുറിച്ച് ബോധ്യമുണ്ടെന്ന് അന്ന് അദ്ദേഹം വയനാട്ടുകാരോട് പറഞ്ഞിരുന്നു. അതിന് പരിഹാരം കണ്ടെത്തുന്നതിൽ വിശ്വസിക്കുന്ന ആളാണ് താൻ എന്നും പരിഹാരമുണ്ടാക്കുമെന്നും രാഹുൽ ഗാന്ധി അന്ന് പറഞ്ഞിരുന്നു.

വാക്കിന് വിലയുള്ള ആളല്ല നമ്മുടെ എംപിയെന്ന് ആ പ്രസംഗം സാക്ഷ്യം പറയും. കഴിഞ്ഞ അഞ്ച് വർഷമായി വയനാട്ടിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ കമാന്ന് ഒരക്ഷരം രാഹുൽ ഗാന്ധി പാർലമെന്റിൽ ഉച്ചരിച്ചിട്ടുണ്ടോ. ഈ വിഷയത്തിൽ അടക്കം കേന്ദ്രവുമായി സംസാരിക്കേണ്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചിട്ടുള്ള യോഗങ്ങളിൽ ഒരിക്കലെങ്കിലും രാഹുൽ ഗാന്ധി പങ്കെടുത്തിട്ടുണ്ടോ. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് വയനാട്ടിലെ വന്യമൃഗശല്യം തടയുന്നതിന് എം പിയെന്ന സാധ്യതകൾ ഉപയോഗിച്ച് ഒരു ചെറുവിരൽ അനക്കാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചിട്ടുണ്ടോ.

വന്യമൃഗങ്ങളുടെ ക്രമാതീതമായ വർദ്ധനവാണ് നിലവിൽ വയനാട്ടിൽ നിത്യസംഭവമായി മാറിയിരിക്കുന്ന വന്യജീവി ആക്രമണങ്ങളുടെ അടിസ്ഥാന കാരണം. വിദഗ്‌ദ സമിതിയും ഈ കണ്ടെത്തൽ നടത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന് വന്യമൃഗങ്ങളുടെ ക്രമാതീതമായ വർദ്ധനവ് തടയുന്നതിന് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നതാണ് വാസ്‌തവം. 1972ലെ വന്യജീവി സംരക്ഷണ നിയമം നിലനിൽക്കുന്ന കാലത്തോളം സംസ്ഥാന സർക്കാരിന് ഈ വിഷയത്തിൽ സ്വതന്ത്ര്യമായി ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഈ വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് നടപടി സ്വീകരിക്കാൻ കഴിയുന്ന വിധത്തിൽ 1972ലെ വന്യജീവി സംരക്ഷണ നിയമം കേന്ദ്രം അടിയന്തിരമായി ഭേദഗതി ചെയ്യുകയാണ് വേണ്ടത്. സംസ്ഥാന സർക്കാർ ഈ വിഷയം നിരന്തരമായി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വയനാടിന്റെ എം പി എന്ന നിലയിൽ ഈ വിഷയത്തിൽ ഇടപെടുകയും 1972 ലെ നിയമം അടിയന്തിരമായി ഭേദഗതി ചെയ്യുന്നതിനായുള്ള ചർച്ചകൾ ലോക്‌സഭയിലും പുറത്തും രാഹുൽ ഗാന്ധിക്ക് ഉന്നയിക്കാമായിരുന്നു. ഈ വിഷയത്തിൽ കമാന്ന് ഉരിയാടാൻ രാഹുൽ തയ്യാറായില്ല.

വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ സമർപ്പിച്ച 620 കോടി രൂപയുടെ പദ്ധതിക്ക് ഒരു രൂപ പോലും തരാൻ കഴിയില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ രേഖാ മൂലമുള്ള മറുപടി. മാനന്തവാടി എം എൽ എ നിയമ സഭയിൽ നടത്തിയ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി വനം വകുപ്പ് മന്ത്രി 30.01.2024 ന് ഇത് സഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. വന്യമൃഗ ശല്യം തടയുന്നതിനായി സംസ്ഥാന സർക്കാർ വളരെ താൽപര്യമെടുത്ത് വളരെ കാര്യക്ഷമമായി നടപ്പിലാക്കിയ ഒരു പദ്ധതിയാണ് കേന്ദ്രം നിരാകരിച്ചത്. ഈ വിഷയത്തിൽ ഇടപെടാനോ ഈ പദ്ധതി അനുവദിക്കുന്നതിനോ വയനാട് എം പിയായ രാഹുൽ ഗാന്ധിക്ക് സാധിക്കാതെ പോയതെന്താണ്.

ഈ നിലയിൽ വയനാട്ടിലെ വന്യമൃഗ ശല്യത്തിനെതിരെ കമാന്ന് മിണ്ടാനോ ചെറുവിരൽ അനക്കാനോ കഴിഞ്ഞ അഞ്ച് വർഷമായി രാഹുൽ ഗാന്ധി തയ്യാറായിട്ടില്ല. ഇന്ന് വയനാട്ടിൽ എത്തിയ രാഹുൽ ഗാന്ധി, ഈ വിഷയങ്ങൾക്കൊന്നും മറുപടി പറയാതെ മുതല കണ്ണുനീർ വീഴ്ത്താൻ താങ്കൾക്ക് ലജ്ജ തോന്നുന്നില്ലേ. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വർഷമായി ഒന്നും ചെയ്യാൻ കഴിയാതെ പോയത് ആത്മാർത്ഥമായി ഏറ്റ് പറഞ്ഞ് വയനാട്ടുകാരോട് മാപ്പിരക്കാനാണ് യഥാർത്ഥത്തിൽ രാഹുൽ ഗാന്ധി തയ്യാറാകേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *