Your Image Description Your Image Description
Your Image Alt Text

കോട്ടയത്ത് തോമസ് ചാഴിക്കാടനെ പിടിച്ചുകെട്ടാൻ രംഗത്തിറങ്ങുന്നത് കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക അമരക്കാരന്‍ കെ.എം. ജോര്‍ജിന്റെ മകൻ ഫ്രാന്‍സിസ് ജോര്‍ജാണ് . പോരാട്ടം അദ്ദേഹത്തിനു പുതുമയല്ല. കേരളരാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളായി അദ്ദേഹം സുപരിചിതനുമാണ്.

കര്‍ഷകരുടെ കണ്ണീരില്‍ വാര്‍ത്തെടുത്ത കേരളാ കോണ്‍ഗ്രസിനൊപ്പം സഞ്ചരിക്കുന്ന ഫ്രാന്‍സിസ് ജോര്‍ജ് പിതാവിന്റെ പാരമ്പര്യം പിന്തുടര്‍ന്നാണു രാഷ്ട്രീയത്തിലെത്തിയത്. പക്ഷെ എപ്പോഴും സ്വന്തം കാര്യത്തിനാണ് മുൻ‌തൂക്കം നൽകിയതെന്ന് കോട്ടയത്തുകാർക്ക് നല്ലത് പോലെയറിയാം

1955 ഒക്‌ടോബര്‍ എട്ടിനായിരുന്നു ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനനം. അഞ്ചു മക്കളില്‍ നാലാമനായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ് . മൂവാറ്റുപുഴ നിര്‍മല ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

ബംഗളൂരു ക്രൈസ്റ്റ് കോളജില്‍നിന്ന് ഇക്കണോമിക്‌സിലും തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് നിയമ ബിരുദവും നേടി. വിദ്യഭ്യാസത്തിനുശേഷം ഫെഡറല്‍ ബാങ്കില്‍ ഉദ്യോഗസ്ഥനായെങ്കിലും പിന്നീട് നല്ല കളം രാഷ്ട്രീയമാണെന്നറിഞ്ഞു ആ രംഗത്തേക്ക് ചുവടുമാറുകയായിരുന്നു.

പഠനകാലയളവില്‍ ത്തന്നെ കേരള വിദ്യാര്‍ഥി കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. കേരളാ കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ്, എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഇപ്പോൾ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാനാണ് . 1999 ലും 2004 ലും ഇടുക്കി മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആ രണ്ടു പ്രാവശ്യങ്ങളിൽ ഇടുക്കിയിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഫലമായി മൂന്നാം തവണ മത്സരിച്ചപ്പോൾ എട്ടുനിലയിൽ പൊട്ടി.

എം പി യായിരുന്നപ്പോൾ കേരളത്തിന്റെ കാര്‍ഷികപ്രശ്‌നങ്ങളും പൊതുവികസനവും പ്രാദേശികപ്രശ്‌നങ്ങളുമൊക്കെ ലോക്‌സഭയുടെ ശ്രദ്ധയില്‍ നിരന്തരം കൊണ്ടുവന്നുവെന്നൊക്കെയാണ് തള്ളുന്നത് . അതൊക്കെ എത്രത്തോളമുണ്ടെന്ന് ഇടുക്കിക്കാർക്ക് നല്ലതുപോലെയറിയാം .

പിന്നീട് നിയമ സഭയിലേക്കും മത്സരിച്ചു , അവിടെയും നിലംതൊടീച്ചില്ല , കാരണം മണ്ഡലത്തിലുള്ളവർക്കറിയാം ജയിപ്പിച്ചുവിട്ടാൽ സ്വന്തം കാര്യം നോക്കി പോകുമെന്ന് , അങ്ങനെ ഞങ്ങളുടെ ചിലവിൽ ഉണ്ണാണ്ടായെന്ന് അവരങ് തീരുമാനിച്ചു , അതുകൊണ്ട് നിയമ സഭ കാണാനുള്ള ഭാഗ്യം ലഭിച്ചില്ല .

സ്വന്തം കാര്യത്തിനായി എന്തും ചെയ്യുമെന്നതിനുള്ള ഒറ്റ സംഭവം പറയാം , കേരള കോൺഗ്രസ്സിലെ പഴയകുതിരകളെ ചേർത്ത് നിറുത്തി ഒരു പാർട്ടി തന്നെ ഉണ്ടാക്കി , പേര് ജനാധിപത്യ കേരള കോൺഗ്രസ്സ് , അത് ആരോടും ചോദിക്കാതെ ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ട് കണ്ടംവഴിയോടിയ ചരിത്രമൊന്ന് പരിശോധിച്ചാൽ മതി . കാര്യങ്ങൾ വ്യക്തമാകും .

പിന്നെ തോമസ് ചാഴിക്കാടനെയാണ് പിടിച്ചുകെട്ടാൻ ഇറങ്ങുന്നത് , ചാഴികാടൻ എവിടെ നിൽക്കുന്നു , ഫ്രാൻസിസ് ജോർജ്ജ് എവിടെ നിൽക്കുന്നു , ചാഴികാടൻ കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ ചെയ്ത എല്ലാ കാര്യങ്ങളും വേണ്ടാ ജയിക്കാനുള്ള വോട്ട് കിട്ടാൻ .

ഒരു എം പി എന്ന നിലയിൽ ചെയ്യേണ്ട , ചെയ്യാനുള്ള എല്ലാ കാര്യങ്ങളും ചാഴികാടൻ ചെയ്തിട്ടുണ്ട് . കേരളത്തിലെ ഒരു എം പി മാരും നൂറ് ശതമാനം ഫണ്ട് ചിലവഴിച്ചിട്ടില്ല , എന്നാൽ ചാഴികാടൻ മാത്രമാണ് ചിലവഴിച്ചത് . അങ്ങനെ ഓരോ കാര്യങ്ങളും .

ഏതായാലും ഫ്രാൻസിസ് ജോർജ്ജ് കളത്തിലിറങ്ങി . ചാഴികാടൻ നേരത്തെ ഇറങ്ങി , വരും ദിവസങ്ങളിൽ പ്രചാരണങ്ങൾ കൊഴുക്കും .

Leave a Reply

Your email address will not be published. Required fields are marked *