Your Image Description Your Image Description
Your Image Alt Text

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി എൻ.കെ.പ്രേമചന്ദ്രനെ പ്രഖ്യാപിച്ചു. ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേണി ജോണാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

കൊല്ലത്തെ സിറ്റിങ് എംപിയായ പ്രേമചന്ദ്രൻ തുടർച്ചയായ മൂന്നാം തവണയാണ് ലോക്‌സഭയിലേക്കു മൽസരിക്കുന്നത്. ഇടതുമുന്നണി സ്ഥാനാർത്ഥിയായി നടനും എംഎൽഎയുമായ മുകേഷിന്റെ് പേര് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചു .

മുകേഷ് സ്ഥാനാർത്ഥിയാകുമെന്നാണ് ഏറെക്കുറെ ഉറപ്പ് ലഭിച്ചത് . മന്ത്രി കെഎൻ ബാലഗോപാലിന്റെ് സാന്നിധ്യത്തിൽ ചേർന്ന ജില്ലാകമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. സി.എസ്.സുജാത, നൗഷാദ് തുടങ്ങിയവരുടെ പേരും ​ പരിഗണിച്ചിരുന്നു. പക്ഷെ മുൻ‌തൂക്കം മുകേഷിനാണ് .

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സമാനതകളില്ലാത്ത തിരിച്ചടിയായിരുന്നു എല്‍ ഡി എഫ് നേരിട്ടത്. ആകെയുള്ള 20 സീറ്റില്‍ വിജയിക്കാനായത് ആലപ്പുഴയില്‍ മാത്രമായിരുന്നു . കേരളത്തില്‍ ആഞ്ഞടിച്ച രാഹുല്‍ തരംഗമായിരുന്നു എല്‍ ഡി എഫിന് തിരിച്ചടിയായത്. എന്നാല്‍ ഇത്തവണ കേരളത്തില്‍ പരാമവധി സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യവുമാണ് സി പി എമ്മിനുള്ളത്.

സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളിൽ മിക്കയിടത്തും സ്ഥാനാർത്ഥികളായി . 21ആം തീയതി ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും . പൊളിറ്റ്ബ്യൂറോയുടെ അംഗീകാരത്തോടെ 27ന് പട്ടിക പ്രഖ്യാപിക്കും.

പോളിറ്റ്ബ്യൂറോ അംഗം മുതൽ , എംഎൽഎമാർ, ജില്ലാ സെക്രട്ടറിമാർ തുടങ്ങി മുതിർന്ന നേതാക്കൾ വരെയുള്ള പ്രമുഖരെയാണ് ഇത്തവണ മത്സര രംഗത്തിറക്കുന്നത്. പരിചയസമ്പന്നരെ കളത്തിലിറക്കി പരമാവധി സീറ്റു ഉറപ്പിക്കും .

മട്ടന്നൂർ എം എല്‍ എയും മുന്‍ ആരോഗ്യ മന്ത്രിയുമായ കെകെ ശൈലജയെ ഇറക്കി വടകര തിരിച്ച് പിടിക്കും .പത്തനംതിട്ടയിൽ മുൻ മന്ത്രി ടി.എം.തോമസ് ഐസക്കും ആലപ്പുഴയിൽ സിറ്റിങ് എംപി എ.എം.ആരിഫും മത്സരിക്കാനും ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ തീരുമാനമായിരുന്നു.

ആലത്തൂരില്‍ കെ രാധാകൃഷ്ണൻ മത്സരിക്കാനാണ് സിപിഎം സെക്രട്ടറിയേറ്റിൽ ധാരണയായത്. മത്സരിക്കാനില്ലെന്ന് കെ രാധാകൃഷ്‌ണൻ അറിയിച്ചു . ഇടുക്കിയിൽ ജോയ്സ് ജോർജ്, പാലക്കാട് എം.സ്വരാജ്, കാസർകോട് എൻ വി ബാലകൃഷ്ണൻ തുടങ്ങിയവർ സ്ഥാനാർത്ഥികളാകുമെന്നാണ് ലഭിക്കുന്ന വിവരം.

എറണാകുളത്തും ചാലക്കുടിയിലും മലപ്പുറത്തെ 2 മണ്ഡലങ്ങളിലും ഇനിയും വ്യക്തമായ ധാരണയില്ല. ജില്ലാ കമ്മിറ്റികളുടെ ശുപാർശയാകും നിർണായകം. പൊന്നാനിയിൽ കെ.ടി.ജലീൽ എംഎൽഎ യെ പരിഗണിച്ചേക്കും . എറണാകുളത്ത് ലത്തീന്‍ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാർത്ഥിയായിരിക്കും മത്സരിക്കുക .

ഏതായാലും കൊല്ലത്ത് ഇത്തവണ പ്രേമചന്ദ്രനെ പിടിച്ചുകെട്ടും . ശക്തനായ , ജനകീയനായ സ്ഥാനാർത്ഥിയാണ് മുകേഷ് . മുകേഷ് രണ്ടാം തവണയാണ് എം എൽ എ ആകുന്നത് . അദ്ദേഹത്തിനുള്ള ജനകീയത കൊണ്ടാണ് രണ്ടാമതും വിജയിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *