Your Image Description Your Image Description

ഈ വർഷം ആരംഭിക്കുന്ന ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി ദുബായിലെ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മൂന്ന് ഇന്റർചേഞ്ച് സ്റ്റേഷനുകൾ ഉൾപ്പെടെ 14 സ്റ്റേഷനുകൾ ഉൾക്കൊള്ളുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)  പ്രഖ്യാപിച്ചു.  15.5 കിലോമീറ്റർ ഭൂമിക്കടിയിലും 14.5 കിലോമീറ്റർ മുകളിലുമായി 30 കിലോമീറ്ററോളം നീളുന്ന ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി ഇൗ വർഷം സജ്ജമാകുമെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ അറിയിച്ചു.

2023-ലെ പൊതുഗതാഗത, മൊബിലിറ്റി, ടാക്സി റൈഡർഷിപ്പ് എന്നിവയുടെ 2023 കണക്കുകൾ പ്രകാരം  702 ദശലക്ഷം യാത്രക്കാർ പൊതുഗതാഗതം ഉപയോദിച്ചു. 62 ശതമാനവും ദുബായ് മെട്രോയും പൊതു ബസ് യാത്രക്കാരുമാണ്.  ദുബായ് അർബൻ മാസ്റ്റർ പ്ലാൻ 2040 പ്രകാരം ചുറ്റുമുള്ള പ്രദേശങ്ങളുടെ ജനസംഖ്യാ വളർച്ച 10 ലക്ഷം ആളുകളിലേക്ക് എത്തിക്കുന്നതിനാണ് ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അൽ തായർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *