Your Image Description Your Image Description
Your Image Alt Text

ആലക്കോട് : വില്ലേജിലെ പാലപ്പിള്ളിയിൽ പാടം മണ്ണിട്ട് നിർത്തിയതിനെതിരേ റവന്യൂ വകുപ്പ് നടപടിയെടുത്തു.
സംഭവത്തെക്കുറിച്ച് പരാതി ഉയർന്നതിനെത്തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽകി. മാത്യു ചേംപ്ലാക്കലിന്റെ ഉടമസ്ഥതയിലുള്ള പാടം ബുധനാഴ്ചയാണ് നികത്തിയത്. അരയേക്കറിലേറെ പാടം നികത്തിയെന്നാണ് പരാതി ലഭിച്ചത്.ഇതേത്തുടർന്ന് തൊടുപുഴ തഹസീൽദാരുടെ നിർദേശപ്രകാരമാണ് വില്ലേജ് ഓഫീസർ നടപടിയെടുത്തത്. വില്ലേജ് ഓഫീസറിൽനിന്ന്‌ തഹസീൽദാർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

അത് ലഭിച്ചാലുടൻ ജില്ലാ കളക്ടർക്ക് നൽകുമെന്ന് തഹസീൽദാർ പറഞ്ഞു. കേസെടുക്കുന്നത് സംബന്ധിച്ച തീരുമാനം ഇടുക്കി സബ് കളക്ടറാണ് എടുക്കേണ്ടത്. പാടത്തിന്റെ രണ്ടരികുകളിലായി 50 ലോഡ് മണ്ണെങ്കിലും നികത്താനായി ഇട്ടിട്ടുണ്ടെന്ന് റവന്യൂവകുപ്പ് വ്യക്തമാക്കി. എന്നിരുന്നാലും വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് ലഭിച്ചശേഷമേ തുടർനടപടിയെടുക്കാനാകൂ. വില്ലേജ് ഓഫീസറും തഹസീൽദാറും വെള്ളിയാഴ്ച ഇടുക്കി കളക്ടറേറ്റിൽ യോഗത്തിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. അതിനാൽ തൊടുപുഴ ഡെപ്യൂട്ടി തഹസീൽദാരാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *