Your Image Description Your Image Description
Your Image Alt Text

 

ഇരട്ട മണ്ഡലത്തിൽ കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിച്ചതോടെ തനിക്കു മതിയായി എന്ന അവസ്ഥയിലാണ് ബി ജെ പി സംസ്ഥാന അധ്യക്ഷം കെ സുരേന്ദ്രൻ. കോന്നിയും കൈവിട്ടു, മഞ്ചേശ്വരം തിരിഞ്ഞു നോക്കിയതുമില്ല. ഇനി വയ്യ . താൻ ഇത്തവണ ലോക് സഭയിലേക്ക് ഭാഗ്യം പരീക്ഷിക്കുന്നില്ല പത്തനംതിട്ടയിലോ കാസര്ഗോടോ തന്റെ പേര് സ്ഥാനാർഥി പട്ടികയിൽ ഉണ്ടാക്കില്ല. കട്ടായം പായുകയാണ് സുരേന്ദ്രൻ. വരാൻ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉറപ്പിച്ചിരിക്കുന്നു നമ്മുടെ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ കണ്ണൂരിലെ മത്സര കളത്തിൽ നിന്നും ഏതാണ്ടൊക്കെ വിരമിക്കൽ പ്രഖ്യാപിച്ചത് പോലെ. വിഷയത്തിൽ വ്യക്തിപരമായ തീരുമാനം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനമെടുക്കുന്നത് കേന്ദ്രനേതൃത്വമാണെന്നും അദ്ദേഹം പ്രതികരിച്ചു.

അതാണ് നല്ലതു കെ സുരേന്ദ്ര. പാർട്ടി അധ്യക്ഷനായാൽ പാർട്ടി കാര്യങ്ങളിൽ കൂലം കഷമായി ഒരു മേൽനോട്ടം വേണം. അല്ലെങ്കിൽ തന്നെ തിരുവനന്തപുരത്തു പുതിയ പാർട്ടി ആസ്ഥാനം പാല് കാച്ചിയിട്ടു പ്രേസിടെന്റിന്റെ മുറിയിൽ മനഃസമാധാനമായി ഒന്നിരിക്കാൻ ഇത് വരെ സാധിച്ചിട്ടില്ല. യാത്രയോടു യാത്ര തന്നെ. ഈ പദയാത്ര ഇങ്ങനെയും നടത്താമെന്നു കോൺഗ്രസിന് കാട്ടി കൊടുത്തതേ സുരേന്ദ്രനാണ്. ഒരു ദിവസം ഒരു ജില്ലയിൽ പദയാത്ര നടത്തുക. ഒപ്പമുള്ള ടീമിന്വിശ്രമിക്കാൻ ഇടവേള കൊടുക്കുക. തിരികെ തലസ്ഥാനത്തോ കാസര്ഗോടോ പോകുക. മറ്റൊരു ദിവസം വീണ്ടും മറ്റേതെങ്കിലും ജില്ലയിൽ പൊങ്ങുക. അതാകുമ്പോൾ ഒരാഴ്ച കൊണ്ട് തീർക്കേണ്ട പദയാത്ര മാസങ്ങൾ വലിച്ചു നീട്ടാം. എന്തായാലും ഈ തത്ന്രഹം കേന്ദ്രത്തിനങ് പിടിച്ച മാറ്റില്ല. അവരതു കൈയോടെ പിടികൂടി. അതുകൊണ്ടാണ് പദയാത്രയുടെ ഇടയ്ക്കു അമിത്ഷായെ തിരുവനന്തപുരത്തു അവതരിപ്പിക്കാൻ സുരേന്ദ്രൻ ന്നു ശ്രമിച്ചതും, അമിത്ഷാ കടയ്ക്കു നോ പറഞ്ഞതും. അതോടെ അമിത്ഷായും എത്തിച്ചു പാർട്ടി ആസ്ഥാനം പാല് കാച്ചാനുള്ള ശ്രമങ്ങളും വെള്ളത്തിലായി. ഇനി എന്നെങ്കിലും ഒരു ദിവസം പദയാത്ര പാലക്കാട് സമാപിക്കുമത്രേ. അന്ന് അമിത വരുമത്രെ. അല്ലെങ്കിൽ പ്രധാനമന്ത്രി വരുമത്രെ ഒരിക്കൽ കൂടി. കാസരണം പാലക്കാടു നിന്നും നിരവധി ആരാധകർ ആവശ്യപെടുന്നുണ്ട്.വേനൽ കാലമല്ലേ പ്രധാനമന്ത്രി തങ്ങളുടെ നാട് കൂടി വന്നു കണ്ടു ഇളക്കി മറിച്ചിട്ടു പോകണമെന്നു. പിന്നെ സുരേന്ദ്രൻ മത്സരിക്കാത്തതിന് കാരണം കേരളത്തിൽ ആരൊക്കെ എൻ ഡി എ സ്ഥാനാര്ഥികളാകണം എന്ന് ഇത്തവണ തീരുമാനിക്കുന്നതു ദേശിയ തിരെഞ്ഞെടുപ്പ് സമിതിയാണ്. കാരണം കാശ് എണ്ണി എണ്ണി കൊടുക്കുന്നതല്ലേ അപ്പോൾ ഇത്തവണയെങ്കിലും ഒരു അടുക്കും ചിട്ടയും ഒക്കെ വേണ്ടേ. അതുകൊണ്ടു തന്നെ. അതുകൊണ്ടു താനെ സുരേന്ദ്രനറിയാം താനെ മത്സരിപ്പിക്കില്ല. എന്ന്.

സുരേന്ദ്രൻ എഫക്ടിൽ , 2021 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ മൊത്തത്തിലുള്ള വോട്ട് വിഹിതം വീണ്ടും 1.95% കുറഞ്ഞിരുന്നു
ബിഡിജെഎസ് സ്ഥാനാർത്ഥികളുടെ ദയനീയ പ്രകടനമാണ് ബിജെപിയുടെ വർദ്ധിച്ചുവരുന്ന വോട്ട് ഷെയർ പാറ്റേണിനെ തകർത്തത്. 21 ബിഡിജെഎസ് സ്ഥാനാർത്ഥികൾ ക്ക് ആകെ ലഭിച്ചത് 2,29,931 വോട്ടുകൾ, അതായത് സംസ്ഥാനത്ത് പോൾ ചെയ്ത ആകെ വോട്ടിൻ്റെ 1% മാത്രം. 2016-ലെ തെരഞ്ഞെടുപ്പിൽ പുതുതായി വന്ന BDJS ആകർഷിച്ച 3.93% വോട്ടുകളുമായി ഇതിനെ താരതമ്യം ചെയ്യാൻ പോലുമാകില്ല. .
2016ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കും ബിഡിജെഎസിനും 14.46% വോട്ട് ഷെയർ ഉണ്ടായിരുന്നു, എന്നാൽ 2021ൽ ഇത് 12.4% ആയി കുറഞ്ഞു.

അപ്പോൾ ഈ പ്രകടനം ആവർത്തിക്കാനേ സുരേന്ദ്രൻ എഫ്ഫക്റ്റ് വഴിയൊരുകൂ എന്ന് കേന്ദ്രത്തിനു മനസിലായി. അപ്പോൾ പിന്നെ പദയാത്ര കഴിഞു തിരെഞ്ഞെടുപ്പ് ഏകോപനത്തിൽ ശ്രദ്ധിക്കുവാനാണ് സുരേന്ദ്രന് നൽകിയിരിക്കുന്ന നിർദേശം. എന്തായാലും
കേരളത്തിലെ രണ്ട് മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ എൻഡിഎ സ്ഥാനാർത്ഥികളെ തീരുമാനിക്കുമെന്നും സുരേന്ദ്രന് കടുത്ത ആത്മവിസ്വാസമുണ്ട്. വിശ്വാസം ഇത്തവണ രക്ഷിച്ചില്ലെങ്കിലും ഇത്തവണയെങ്കിലും മാനം കാക്കട്ടെ എന്നെ സുരേന്ദ്രനോട് പറയാനുള്ളൂ .

Leave a Reply

Your email address will not be published. Required fields are marked *