Your Image Description Your Image Description
Your Image Alt Text

പൊണ്ണത്തടിയും, കുടവയറും എല്ലാവർക്കുമൊരു പ്രശ്നമാണ്. എന്തൊക്കെ ചെയ്താലും കുറയാത്ത വയറും താടിയും വ്യായാമം കൊണ്ടും, ആഹാരശീലങ്ങൾ കൊണ്ടും കുറയ്ക്കാം. ചില് ഭക്ഷണങ്ങൾക്ക് വെസൽ ഫാറ്റിനെ ഉരുക്കി കളയാനുള്ള കഴിവുണ്ട്. വെറും വയറ്റിൽ ഫലപ്രദമായ ഭക്ഷണങ്ങൾ കഴിക്കുന്നത് വയറും താടിയും കുറയ്ക്കാൻ സഹായിക്കും അവ ഏതൊക്കെയാണെന്ന് നോക്കാം

 

ചിയ വിത്ത് നാരുകളാൽ സമ്പന്നമാണ്. ചിയ വിത്തുകൾ ശരീരത്തിലെ മെറ്റബോളിസത്തെ സഹായിക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. അവയിൽ അടങ്ങിയിരിക്കുന്ന ലയിക്കാത്ത നാരുകളും പ്രോട്ടീനും ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് ​ഗുണം ചെയ്യും.

ഫ്ളാക്സ് സീഡ്

ഫ്ളാക്സ് സീഡിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റ് കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ അത്യന്താപേക്ഷിതമാണ്. ശരീരഭാരം കുറയ്ക്കാൻ ദൈനംദിന ഭക്ഷണത്തിൽ ഒന്നോ രണ്ടോ ടീസ്പൂൺ ഫ്ളാക്സ് സീഡ് ഉൾപ്പെടുത്തുന്നത് നല്ലതാണ്. ദിവസവം വെറും വയറ്റിൽ ഫ്ളാക്സ് സീഡ് കുതിർത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

ബദാം

ബദാം പോഷക ​ഗുണമുള്ളതും ആരോഗ്യകരമായ കൊഴുപ്പും നാരുകളും പ്രോട്ടീനും കൊണ്ട് സമ്പുഷ്ടമാണ്. മിതമായ അളവിൽ ബദാം വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാനും നല്ല കൊളസ്‌ട്രോളിന്റെ ആരോഗ്യകരമായ അളവ് പ്രോത്സാഹിപ്പിക്കാനും കുതിർത്ത ബദാം സഹായിക്കും. ഇത് ഹൃദയാരോഗ്യം വർധിപ്പിക്കും. കുതിർത്ത ബദാം രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും, ഇതും ഹൃദയാരോഗ്യത്തിന് നല്ലതാണ്.

ഓട്സ്

ഓട്‌സിനും നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ശരീരഭാരം കുറയ്ക്കൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കൽ, ഹൃദ്രോഗ സാധ്യത കുറയ്ക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഓട്സിൽ  വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *