Your Image Description Your Image Description

കോൺഗ്രസ് ഉന്നയിച്ച ജാതി സെൻസസിനെ നേരിടാൻ ബി.ജെ.പി. വിവിധ മാർഗങ്ങൾ അവലംബിക്കുന്നതിനിടയിൽ ഇതിനൊപ്പം സാമ്പത്തിക സെൻസസ്‌കൂടി പ്രകടന പത്രികയിലൂടെ വാഗ്ദാനംചെയ്യാൻ കോൺഗ്രസ്. ജാതി അന്തരത്തിലെ അസമത്വത്തിനൊപ്പം താഴെത്തട്ടിലുള്ള യഥാർഥ സാമ്പത്തിക അന്തരവും മനസ്സിലാക്കാൻ സാമ്പത്തിക സർവേയും നടത്തണമെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി.

ജാതി സെൻസസ് ഇന്ത്യയുടെ സാമൂഹിക എക്സ്‌റേ ആയിരിക്കുമെന്നാണ് രാഹുൽ ഭാരത് ന്യായ് യാത്രയിലുടനീളം ആവർത്തിക്കുന്നത്. 73 ശതമാനം വരുന്ന ഒ.ബി.സി., എസ്.സി., എസ്.ടി. വിഭാഗങ്ങൾക്ക് വലിയ കോർപ്പറേറ്റ് കമ്പനികളിലോ മാധ്യമ സ്ഥാപനങ്ങളിലോ ഉന്നത കോടതികളിലോ പ്രാതിനിധ്യമില്ലെന്നും രാഹുൽ വാദിക്കുന്നു. ഈ പശ്ചാത്തലത്തിൽ ‘ഇന്ത്യ’ മുന്നണി അധികാരത്തിൽ വരികയാണെങ്കിൽ രണ്ടു സെൻസസും വാഗാദാനം ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഇത് പ്രകടനപത്രികയിലും പ്രതിഫലിക്കുമെന്ന് കോൺഹഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *