Your Image Description Your Image Description

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ്. ”സഖ്യത്തിന് വേണ്ടി കഠിനമായി ശ്രമിച്ചു, പക്ഷേ മുന്നോട്ടുപോകാന്‍ സാധിച്ചില്ല. അതിനാല്‍ ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ പോകുന്നു”, ഫറൂഖ് വ്യക്തമാക്കി.

അതേസമയം ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് വെളിപ്പെടുത്തിയിട്ടില്ല.മെറിറ്റിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മത്സരിക്കും. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി യാതൊരു സഖ്യവുമില്ലെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് അടക്കമുള്ളവര്‍ക്ക് വലിയ തിരിച്ചടിയാണ് അബ്ദുള്ളയുടെ പരാമര്‍ശം. നാഷണല്‍ കോണ്‍ഫറന്‍സ് സ്വന്തം കരുത്തിലാണ് മത്സരിക്കുന്നത്. ഇക്കാര്യത്തില്‍ രണ്ടഭിപ്രായമില്ല. കൂടുതല്‍ ചോദ്യങ്ങളും ഇതില്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *