Your Image Description Your Image Description
Your Image Alt Text

 മണിപ്പുരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ചിങ്കാരലിൽ സൈനികക്യാമ്പ് ആക്രമിച്ച് ആയുധങ്ങൾ കവർന്ന സംഭവത്തിൽ ആറുപേരെ പോലീസ് അറസ്റ്റുചെയ്തു.

ഫെബ്രുവരി 13-ന് രാത്രിയാണ് ജനക്കൂട്ടം സംഘടിച്ചെത്തി ക്യാമ്പിൽനിന്ന് തോക്കും വെടിയുണ്ടകളും മറ്റ് ആയുധങ്ങളും കവർന്നത്. ഇവയെല്ലാം കണ്ടെടുത്തതായി പോലീസ് പറഞ്ഞു. അതേസമയം പ്രതികളെ എവിടെനിന്ന് അറസ്റ്റുചെയ്തു, ആയുധങ്ങൾ എവിടെനിന്ന് കണ്ടെത്തി തുടങ്ങിയ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അറസ്റ്റിലായവരെ കൂടുതൽ അന്വേഷണങ്ങൾക്കായി പോലീസ് കസ്റ്റഡിയിൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *