Your Image Description Your Image Description
Your Image Alt Text

ചെന്നൈയിൽ മലയാളി ഹൗസ് സർജനെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലം ഓടക്കാലി പനിച്ചയം കല്ലുവെട്ടിക്കുഴി കെ.എം. പൗലോസിന്റെയും സ്മിതയുടെയും മകൻ ഡോ. അഞ്ജിത് പോൾ (24) ആണ് മരിച്ചത്. ചെന്നൈ ഗവൺമെന്റ് സ്റ്റാൻലി മെഡിക്കൽ കോളേജിൽ റെസിഡൻഷ്യൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു. ബുധനാഴ്ച ഹോസ്റ്റൽമുറിയിൽനിന്ന് പുറത്തുവരാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ വാർഡനെ വിവരം അറിയിച്ചു.

തുടർന്ന് പോലീസെത്തി മുറിയുടെ വാതിൽ തുറന്നപ്പോൾ അഞ്ജിത്തിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെ പത്തിന് നാട്ടിലെ മരണാനന്തരശുശ്രൂഷകൾക്കുശേഷം സംസ്കാരം നാഗഞ്ചേരി യാക്കോബായ പള്ളി സെമിത്തേരിയിൽ.

Leave a Reply

Your email address will not be published. Required fields are marked *