Your Image Description Your Image Description
Your Image Alt Text

ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരം മീനങ്ങാടി ഗ്രാമപഞ്ചായത്തിന്. തുടർച്ചയായി മൂന്നാം തവണയാണ് മീനങ്ങാടി പുരസ്ക്കാരത്തിനർഹമാകുന്നത്. 20 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും മീനങ്ങാടിക്ക് ലഭിക്കും. പദ്ധതി നിർവഹണത്തിലെ കാര്യക്ഷമത, നികുതി പിരിവിലെ സൂക്ഷ്മത, കേന്ദ്ര-സംസ്ഥാന ആവിഷ്കൃത പദ്ധതികളുടെ 90 ശതമാനത്തിൽ അധികമുള്ള വിനിയോഗം, കർഷിക മേഖലയിൽ നടപ്പിലാക്കിയ മണ്ണറിയാം കൃഷി ചെയ്യാം തൊഴിലുറപ്പ് പദ്ധതിയുടെ നിർവ്വഹണം, ജീവിതശൈലി രോഗപ്രതിരോധത്തിനായുള്ള ആയുരാരോഗ്യസൗഖ്യം പദ്ധതി, ശിശു സംരക്ഷണ മേഖലയിലെ ഏകജാലകം മോണിറ്ററിംഗ് സംവിധാനം, ലഹരി വിമുക്ത പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ ജീവിതമാണ് ലഹരി, ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ ഇനിയും പുഴയൊഴുകും പദ്ധതി,കായിക മേഖലയിൽ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകൾ, വനിതകളുടെ ഉന്നമനത്തിനായുള്ള വിവിധ പദ്ധതികൾക്കൊപ്പം വിതരണം ചെയ്ത 5000 മെൻസ്ട്രൽ കപ്പുകൾ, മാലിന്യ സംസ്കരണ മേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് മീനങ്ങാടി ഗ്രാമപഞ്ചായത്തിനെ വീണ്ടും പുരസ്കാരത്തിന് അർഹമാക്കിയത്.

പുരസ്കാര തിളക്കത്തിൽ തരിയോട് ഗ്രാമപഞ്ചായത്ത്

ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തരിയോട് ഗ്രാമപഞ്ചായത്തിന് ലഭിച്ചു. 10 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും തരിയോടിന് ലഭിക്കും. വികസന ക്ഷേമ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിനർഹമാക്കിയത്. മാലിന്യ നിർമ്മാർജ്ജന – ശുചിത്വ -തൊഴിൽ നൈപുണ്യ – അതിദാരിദ്ര ലഘൂകരണ പ്രവർത്തനങ്ങൾ, ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ പദ്ധതികൾ, പൊതുഭരണം, കുടിവെള്ളം, സാമൂഹ്യ സുരക്ഷാ പദ്ധതികൾ, ലിംഗസമത്വം, അവശവിഭാഗങ്ങൾക്കുള്ള വിവിധ പദ്ധതികൾ, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ മേഖലകളിലെ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തി. തനത് വരുമാനം വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കൊപ്പം പദ്ധതി നിർവഹണത്തിലെ കാര്യക്ഷമതയും പുരസ്കാര നിർണയത്തിൽ പ്രധാന ഘടകമായി. ഭരണസമിതി, ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി, വർക്കിംഗ് ഗ്രൂപ്പുകൾ, കുടുംബശ്രീ തുടങ്ങിയവയുടെയും കൂട്ടായ പ്രവർത്തനങ്ങളും ജന പിന്തുണയുമാണ് ഈ നേട്ടത്തിന് കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *