Your Image Description Your Image Description
Your Image Alt Text

ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ട് പേടിഎം. ഇതേടെ പേടിഎമ്മിന്റെ ആകെ തൊഴിലാളികളുടെ എണ്ണത്തില്‍ പത്ത് ശതമാനത്തോളമാണ് കുറവുണ്ടായിരിക്കുന്നത്. പേടിഎമ്മിന്റെ വായ്പാമേഖലയിലെ തൊഴിലാളികളാണ് പിരിച്ചുവിടപ്പെട്ടവരില്‍ കൂടുതലും.പ്വര്‍ത്തന ചെലവ് കുറയ്ക്കുന്നതിന്റെയും ബിസിനസ് പുന:ക്രമീകരിക്കുന്നതിന്റെയും ഭാഗമായാണ് പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍97 കമ്യൂണിക്കേഷന്‍സ് പിരിച്ചുവിടല്‍ നടത്തിയത്. വായ്പാധിഷ്ടിതമായ ചില സേവനങ്ങള്‍ക്കും ‘ബൈ നൗ പേ ലേറ്റര്‍’ പോലെയുള്ള ഓഫറുകള്‍ക്കും ആര്‍.ബി.ഐ നിയന്ത്രണം കൊണ്ടുവന്ന പശ്ചാത്തലത്തിലാണിത്.

ഈ വര്‍ഷം ആദ്യ മൂന്ന് പാദവാര്‍ഷികങ്ങളിലായി ആകെ 28,000ത്തോളം ജീവനക്കാരെ പുതുതലമുറ കമ്പനികള്‍ പിരിച്ചുവിട്ടുവെന്നാണ് ലോഗ്ഹൗസ് കണ്‍സള്‍ട്ടിങ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്. 2022ല്‍ 20,000ലേറെ തൊഴിലാളികളെയും 2021ല്‍ 40480 തൊഴിലാളികളെയും പിരിച്ചുവിട്ടിരുന്നു.പേയ്മെന്റുകള്‍, വായ്പകള്‍, പ്രവര്‍ത്തനങ്ങള്‍, വില്‍പ്പന എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകളിലുടനീളമുള്ള ജീവനക്കാരെ ഈ പിരിച്ചുവിടലുകള്‍ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.ഈ വര്‍ഷം ആദ്യ മൂന്ന് പാദവാര്‍ഷികങ്ങളിലായി ആകെ 28,000ത്തോളം ജീവനക്കാരെ പുതുതലമുറ കമ്പനികള്‍ പിരിച്ചുവിട്ടുവെന്നാണ് ലോഗ്ഹൗസ് കണ്‍സള്‍ട്ടിങ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്. 2022ല്‍ 20,000ലേറെ തൊഴിലാളികളെയും 2021ല്‍ 40480 തൊഴിലാളികളെയും പിരിച്ചുവിട്ടിരുന്നു.പേയ്മെന്റുകള്‍, വായ്പകള്‍, പ്രവര്‍ത്തനങ്ങള്‍, വില്‍പ്പന എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകളിലുടനീളമുള്ള ജീവനക്കാരെ ഈ പിരിച്ചുവിടലുകള്‍ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍

Leave a Reply

Your email address will not be published. Required fields are marked *