Your Image Description Your Image Description
Your Image Alt Text

ഡെങ്കിപ്പനിക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അതിശക്തമായ പനി, ശരീരവേദന, തലവേദന, ക്ഷീണം എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ ഉള്ളവർ ഉടനടി ചികിത്സ തേടേണ്ടതും പനി മാറിക്കഴിഞ്ഞാൽ ഒരാഴ്ച്ചത്തെ വിശ്രമം എടുക്കേണ്ടതുമാണ്.

കൊതുകുകടി മൂലം പകരുന്ന ഈ രോഗം തടയുന്നതിന് അവരവരുടെ വീടുകളിൽ കൊതുക് വളരുവാനുള്ള സാഹചര്യമില്ല എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണെന്നു. പൊതുജന പങ്കാളിത്തത്തോടുകൂടി മാത്രമേ കൊതുക് നിയന്ത്രണവും, രോഗ നിയന്ത്രണവും സാധ്യമാവുകയുള്ളുവെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *