Your Image Description Your Image Description
Your Image Alt Text

ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി സമ്പൂര്‍ണ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കൊടുമ്പ് ശോകനാശിനിപ്പുഴയുടെ തീരവും കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പൂച്ചാടി തോടും ശുചീകരിച്ചു. വൃത്തിയാക്കിയ ഇടങ്ങളില്‍ തൈകള്‍ നട്ടുപിടിപ്പിച്ചു.

അമ്പര്‍കടവ് പടിഞ്ഞാറെ പാവോടിയില്‍ ശുചിത്വ സംഗമവും ബോധവത്ക്കരണവും പുഴയോര ശുചീകരണവും നടന്നു. കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ് ശുചീകരണ യജ്ഞവും ജനകീയ ബോധവത്ക്കരണ ക്യാമ്പയിനും ഉദ്ഘാടനം ചെയ്തു. പൊതുസ്ഥലത്തും ജലാശയങ്ങളിലും മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 31നകം കൊടുമ്പ് ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കി മാറ്റുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

വൈസ് പ്രസിഡന്റ് എം.കെ ശാന്ത അധ്യക്ഷയായ പരിപാടിയില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ഗുരുവായൂരപ്പന്‍, വാര്‍ഡ് അംഗങ്ങളായ വി. ചാത്തു, എം. മോഹന്‍ദാസ്, സി. ശാരദ, അസിസ്റ്റന്റ് സെക്രട്ടറി എ. അജിത, ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍ പി.വി. സഹദേവന്‍, ലൈബ്രേറിയന്‍ എ. രാജന്‍, തൊഴിലുറപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ നിധീഷ്, ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടന/ക്ലബ്ബ് പ്രവര്‍ത്തകര്‍, കുടുംബശ്രീ-തൊഴിലുറപ്പ്-അങ്കണവാടി പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

കിഴക്കഞ്ചേരിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ അധ്യക്ഷനായി. നവകേരളം കര്‍മ്മപദ്ധതി റിസോഴ്സ്പേഴ്സണ്‍ വീരാസാഹിബ്, വാര്‍ഡംഗം രാമകൃഷ്ണന്‍, തൊഴിലുറപ്പ്, ഹരിതകര്‍മ സേന പ്രതിനിധികള്‍ പങ്കെടുത്തു. വണ്ടാഴി ഗ്രാമപഞ്ചായത്ത് വളയല്‍ പുഴ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ രമേഷ് നിര്‍വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ഹക്കീം, തൊഴിലുറപ്പ് എ.ഇ സിന്ദു, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ പങ്കെടുത്തു. തരൂര്‍ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് ഇ. രമണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷക്കീര്‍ അധ്യക്ഷനായി. അംഗങ്ങളായ ജിഷ, ചന്ദ്രന്‍, സെക്രട്ടറി അനൂപ് മോഹന്‍, അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *