Your Image Description Your Image Description
Your Image Alt Text

ദിവസവും ഉപയോഗിക്കാറുള്ള ഭക്ഷണ സാധനങ്ങളിൽ നാം ഉൾപ്പെടുത്താറുള്ള കറിവേപ്പില ആളൊരു ചെറിയ സംഭവമല്ല.. നാം കഴിക്കാറുള്ള ഭക്ഷണത്തിൽ നിന്നും എടുത്ത് കളയാറുള്ള ഈ കറിവേപ്പിലയും ആരോഗ്യവും തമ്മിൽ വലിയ ബന്ധമുണ്ട്. കറിവേപ്പിലയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം ..കാഴ്ചശക്തി വർധിപ്പിക്കാൻ കറിവേപ്പില സഹായിക്കും…വിറ്റാമിൻ എ യുടെ കലവറയാണ് കറിവേപ്പില. അതുകൊണ്ടുതന്നെ കറിവേപ്പില സ്ഥിരമായി കഴിക്കുന്നത് കാഴ്‌ചശക്തി വർധിപ്പിക്കാനും കണ്ണിന്റെ സംരക്ഷണത്തിനും സഹായിക്കും.

 

ദഹനത്തിന് ബെസ്റ്റാണ് കറിവേപ്പില… ഭക്ഷണത്തിൽ കറിവേപ്പില ഉപയോഗിക്കുന്നത് ദഹനത്തിന് സാഹായിക്കും. ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അത് ദഹിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ കറിവേപ്പില ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് ദഹനത്തിന് സഹായിക്കും.

 

 

 

കൊളസ്‌ട്രോൾ, ഹൃദയത്തിന്റെ സംരക്ഷണം എന്നിവയ്ക്ക് ശാശ്വത പരിഹാരമാണ് കറിവേപ്പില…കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തിയോ, കറിവേപ്പില സ്ഥിരമായി ചവച്ചരച്ച് കഴിക്കുകയോ ചെയ്യുന്നത് വഴി ചീത്ത കൊളസ്ട്രോളിനെ ഇത് ഇല്ലാതാക്കുകയും ഹൃദയത്തിന്റെ പ്രവർത്തനം ഊർജ്ജിതമാക്കുകയും ചെയ്യും.

 

 

പ്രമേഹ രോഗികൾക്ക് ഒരു മരുന്നുകൂടിയാണ് കറിവേപ്പില..ഹൈപ്പര്‍ ഗ്ലൈസമിക് പദാര്‍ത്ഥങ്ങൾ കറിവേപ്പിലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കറിവേപ്പില സ്ഥിരമാക്കുന്നത് പ്രമേഹരോഗത്തെ ഒരു പരിധിവരെ ഇല്ലാതാക്കാൻ സഹായിക്കും.

 

ചർമ്മരോഗങ്ങൾക്ക് ഏറ്റവും നല്ല പ്രതിവിധികളിൽ ഒന്നാണ് കറിവേപ്പില. അതുപോലെ മുടി വളരാനും കറിവേപ്പില സഹായിക്കും. കറിവേപ്പില ഇട്ട് എണ്ണ കാച്ചി തലയിൽ തേക്കുന്നത് മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. തലയോട്ടിയിലെ മൃതകോശങ്ങളെ ഇല്ലാതാക്കി മുടി തഴച്ച് വളരാൻ ഇത് സഹായിക്കും. കറിവേപ്പിലയുടെ ഉപയോഗം തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും ആരോഗ്യമുള്ള മുടി ഉണ്ടാവാന്‍ സഹായിക്കുകയും ചെയ്യുന്നു. അകാല നരയെ ഇല്ലാതാക്കാനും കറിവേപ്പില സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *