Your Image Description Your Image Description
Your Image Alt Text

ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരുമിച്ചു നടത്താനും പുതുക്കിയ സെന്‍സസ് പ്രകാരം മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ്‌നാട് നിയമസഭ പ്രമേയങ്ങള്‍ പാസ്സാക്കി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നിര്‍ദ്ദേശം ജനാധിപത്യവിരുദ്ധവും അപ്രായോഗികവുമാണെന്ന് പ്രമേയമവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു. ഭരണഘടനയില്‍ ഇത്തരമൊരു നിര്‍ദ്ദേശം ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനസംഖ്യ കുറഞ്ഞ സംസ്ഥാനമായതുകൊണ്ട് വലിയ സംസ്ഥാനങ്ങളേക്കാള്‍ കുറഞ്ഞ പ്രാതിനിധ്യമേ സംസ്ഥാനത്തിന് ലോക്‌സഭയില്‍ ലഭിക്കൂ എന്ന ആശങ്കയുള്ളതുകൊണ്ടാണ് പുതുക്കിയ സെന്‍സസ് പ്രകാരമുള്ള മണ്ഡലപുനര്‍നിര്‍ണയത്തെ തമിഴ്‌നാട് എതിര്‍ക്കുന്നത്. ജനസംഖ്യാനിയന്ത്രണ നടപടികളില്‍ താത്പര്യമില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന സാഹചര്യമാണ് പുതുക്കിയ സെന്‍സസ് പ്രകാരം മണ്ഡലപുനര്‍നിര്‍ണയം നടത്തിയാല്‍ ഉണ്ടാകുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ 39 ലോക്‌സഭാ സീറ്റുകളാണ് തമിഴ്‌നാട്ടിലുള്ളത്. മുപ്പത്തിയൊമ്പത് എം.പി.മാരുണ്ടായിട്ടു കൂടി തമിഴ്‌നാടിന്റെ ആവശ്യങ്ങള്‍ വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *