Your Image Description Your Image Description
Your Image Alt Text

പ്രധാനമന്ത്രി നരേന്ദ്രമോദിയും മഡഗാസ്‌കർ പ്രസിഡന്റ് ആൻഡ്രി രാജോലിനയും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകളോളം പഴക്കമുള്ള സഹകരണത്തെ പറ്റി കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. യുഎൻ ഉൾപ്പെടെയുള്ള വേദികളിൽ ഇരുരാജ്യങ്ങളുടെയും നിലപാടുകളെ നേതാക്കൾ പരസ്പരം അഭിനന്ദിച്ചു.

ഇന്ത്യ-മഡഗാസ്‌കർ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തും. മിഷൻ SAGAR- ന്റെ ഭാഗമായി ഇന്ത്യൻ മഹാസമുദ്രത്തോട് ചേർന്ന് കിടക്കുന്ന രാജ്യങ്ങളുടെ സുരക്ഷയ്‌ക്കും വളർച്ചയ്‌ക്കും വേണ്ടിയുള്ള ഭാരതത്തിന്റെ പ്രയത്‌നങ്ങൾ തുടരും. വികസ്വര രാജ്യമെന്ന നിലയിൽ മഡഗാസ്‌കറിന്റെ വളർച്ചയ്‌ക്കായുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നും പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *