Your Image Description Your Image Description
Your Image Alt Text

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ ഏഴുസീറ്റിൽ ആറും തങ്ങൾക്ക് വേണമെന്ന് ആം ആദ്മി പാർട്ടി. ചൊവ്വാഴ്ച ചേർന്ന രാഷ്ട്രീയകാര്യസമിതി യോഗത്തിനുശേഷമാണ് പാർട്ടിയുടെ അവകാശവാദം. കോൺഗ്രസിന് ഒരു സീറ്റുനൽകാമെന്ന നിർദേശമാണുള്ളതെന്ന് സംഘടനാകാര്യ ജനറൽ സെക്രട്ടറി സന്ദീപ് പാഠക്ക് പറഞ്ഞു. ഇന്ത്യസഖ്യത്തിലെ സീറ്റുചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കണം. ഡൽഹിയുടെ കാര്യത്തിൽ ഉടനെ തീരുമാനമില്ലെങ്കിൽ പാർട്ടിക്ക് സ്ഥാനാർഥികളെ പ്രഖ്യാപിക്കേണ്ടിവരുമെന്നും സന്ദീപ് പാഠക്ക് പറഞ്ഞു.

അതേസമയം, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ അഞ്ച് ലോക്‌സഭാസീറ്റിൽ കോൺഗ്രസ് രണ്ടാമതായിരുന്നുവെന്ന് ഡൽഹി പി.സി.സി. പ്രസിഡന്റ് അർവിന്ദർ സിങ് ലൗലി പറഞ്ഞു. എ.എ.പി. നേതൃത്വത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബിൽ തനിച്ചുമത്സരിക്കുമെന്ന് ഇരുപാർട്ടികളും കഴിഞ്ഞയിടെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *