Your Image Description Your Image Description
Your Image Alt Text

പ്രഭാതത്തിലെ ചില തെറ്റുകള്‍ ശരീരഭാരം വര്‍ധിപ്പിക്കും. പല ചെറിയ കാര്യങ്ങളും ബന്ധപ്പെട്ട് കിടക്കുന്ന ഒരു പ്രക്രിയയാണ് ശരീരഭാരം. നിങ്ങളുടെ പല ശീലങ്ങളും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്ന ചില മോശം പ്രഭാത ശീലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വ്യായാമം ചെയ്യാതിരിക്കുന്നത്

രാവിലെ വ്യായാമം ചെയ്യുന്നത് കൂടുതല്‍ കലോറി കത്തിക്കാന്‍ സഹായിക്കുമെന്നും ശരീരഭാരം തടയുന്നുവെന്നും പഠനങ്ങള്‍ പറയുന്നു. ഒഴിഞ്ഞ വയറില്‍ രാവിലെ വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ കൂടുതല്‍ കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്യും.

അതിരാവിലെ എഴുന്നേല്‍ക്കുന്നതും വ്യായാമത്തിനായി സമയം ചെലവഴിക്കുന്നതും നിങ്ങള്‍ക്ക് തികച്ചും വ്യത്യസ്തവും ഉന്മേഷപ്രദവുമായ ഒരു ചിന്ത നല്‍കുന്നു. എന്നാല്‍, നിങ്ങള്‍ ജിമ്മില്‍ പോയി കഠിനമായി വ്യായാമം ചെയ്യണമെന്നില്ല. വേഗതയേറിയ നടത്തം, ജോഗിംഗ്, സൈക്ലിംഗ്, ഓട്ടം, നീന്തല്‍ മുതലായവ നിങ്ങള്‍ക്ക് പരിശീലിക്കാം. അരമണിക്കൂര്‍ വ്യായാമം പോലും നല്ല ഫലങ്ങള്‍ നല്‍കും. ഇത് നിങ്ങള്‍ക്ക് ഉന്മേഷവും ഊര്‍ജ്ജവും നല്‍കുന്നു, ഒപ്പം ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

ആവശ്യത്തിന് വെള്ളം കുടിക്കാത്തത്

ലോകമെമ്പാടുമുള്ള ഡയറ്റീഷ്യന്‍മാര്‍, പോഷകാഹാര വിദഗ്ധര്‍, ഫിറ്റ്നെസ് വിദഗ്ധര്‍ എന്നിവര്‍ ആദ്യം പറയുന്ന കാര്യമാണ് വെള്ളം കുടിക്കുന്നതിനെപ്പറ്റി. ആരോഗ്യകരമായി തുടരുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ധാരാളം വെള്ളം കുടിക്കാന്‍ ഇവര്‍ ശുപാര്‍ശ ചെയ്യുന്നു. ആവശ്യത്തിന് വെള്ളം കഴിക്കുന്നതിലൂടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനാവുകയും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കുകയും ചെയ്യുന്നു. രാവിലെ ഒന്നോ രണ്ടോ ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. ഇത് നിങ്ങളുടെ ശരീരം ശുദ്ധീകരിക്കുന്നതിന് സഹായിക്കും. വെള്ളം കുടിക്കുന്നത് വിശപ്പും കലോറിയും കുറയ്ക്കുകയും ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

രാവിലത്തെ വെയില്‍

അതെ, സൂര്യപ്രകാശം ശരീരത്തിലടിക്കുന്നതും നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പുലര്‍കാല സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ നിങ്ങളുടെ ശരീരത്തിന് ആരോഗ്യകരമാണെന്ന് പഠനങ്ങള്‍ പറയുന്നു. അവ നിങ്ങളെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുകയും നിങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. രാവിലെ സൂര്യപ്രകാശം ഏല്‍ക്കുന്നത് നിങ്ങളുടെ ബി.എം.ഐ കുറയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *