Your Image Description Your Image Description

സമഗ്ര ശിക്ഷാ കേരളയുടെയും പേരാമ്പ്ര ബി.ആർ.സിയുടെയും നേതൃത്വത്തിൽ 2023-24 സ്റ്റാർസ് പദ്ധതി പ്രകാരം നൂതന അക്കാദമിക പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന വിദ്യാലയങ്ങളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ബി.ആർ.സി തല ശില്പശാല സംഘടിപ്പിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബി.ആർ.സി പരിധിയിലെ എലിമെന്ററി, സെക്കന്ററി, സീനിയർ സെക്കന്ററി വിദ്യാലയങ്ങളിൽ നടപ്പാക്കുന്നതും നൂതനവുമായ അക്കാദമിക പ്രവർത്തനങ്ങൾ ഉൾപ്പെട്ട വിവിധ പ്രൊജക്ടുകൾ ബി.ആർ.സിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. സ്കൂളുകളിൽ നിന്നും ശേഖരിക്കപ്പെട്ട ഫൈനൽ പ്രോജക്ട് റിപ്പോർട്ടുകൾ പാനലിനു മുന്നിൽ വിദ്യാലയങ്ങൾ അവതരിപ്പിച്ചു. ത്രിദിന ശില്പശാലയിലൂടെ എലിമെന്ററി, സെക്കൻഡറി, സീനിയർ സെക്കൻഡറി എന്നീ വിഭാഗത്തിൽ ഒന്ന് വീതം സ്കൂളുകളെ ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കും.

ചടങ്ങിൽ ബ്ലോക്ക് പ്രോജക്ട് കോ -ഓർഡിനേറ്റർ വി പി നിത അധ്യക്ഷത വഹിച്ചു. കില ഫാക്കൽട്ടി സി മുഹമ്മദ്‌, ട്രെയിനർ കെ ഷാജിമ തുടങ്ങിയവർ സംസാരിച്ചു. ട്രെയിനർ എം ലിമേഷ് സ്വാഗതവും സി ആർ സി സി എ കെ എം ഭവിത നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *