Your Image Description Your Image Description
Your Image Alt Text
ആലപ്പുഴ: കാര്ഷികം, ഭവന നിര്മാണം, സാമൂഹ്യ ക്ഷേമം, ആരോഗ്യം മേഖലകള്ക്ക് മുന്ഗണന നല്കി ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് 2024-25 വര്ഷത്തെ ബജറ്റ്. 74,30,78,000 രൂപ വരവും 74,25,78,000 രൂപ ചെലവും 5,00,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജുവിന്റെ അധ്യക്ഷതയില് വൈസ് പ്രസിഡന്റ് പി. ഓമന അവതരിപ്പിച്ചത്.
കാര്ഷിക മേഖലയിലെ പദ്ധതികള്ക്കായി 1,21,25,000 രൂപ മറ്റിവെച്ചിട്ടുണ്ട്. ഭവന നിര്മ്മാണ പദ്ധതികള്ക്കായി 75,00,000 രൂപ, സാമൂഹ്യ ക്ഷേമ പദ്ധതികള്ക്കായി 37,00,000 രൂപ, ആരോഗ്യ മേഖലയ്ക്ക് 52,00,000 രൂപ വീതവും വകയിരുതിയിട്ടുണ്ട്. വയോജനങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതി, ലൈബ്രറികളുടെ അടിസ്ഥാന സൗകര്യത്തിനായുള്ള പദ്ധതി, വനിതകള്ക്ക് മെന്സ്ട്രല് കപ്പ് തുടങ്ങിയ പദ്ധതികള്ക്കും മുന്തിയ പരിഗണന നല്കുന്നു.
പശ്ചാത്തല മേഖലയില് ഗ്രാമീണ റോഡുകളുടെയും ഓടകളുടെയും നിര്മ്മാണത്തിനും ബജറ്റില് തുക നീക്കിവെച്ചിട്ടുണ്ട്.
കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്, വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രന്, കാര്ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാഭായി, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജില ടീച്ചര്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പേഴ്‌സണ് ടി.ആര്. വത്സല, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എം.എം. അനസ്സ് അലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്മാര് തുടങ്ങിയവര് ബഡ്ജറ്റ് ചര്ച്ചയ്ക്ക് നേതൃത്വം നല്കി. നിര്വ്വഹണ ഉദ്ദ്യോഗസ്ഥര്, ജീവനക്കാര് തുടങ്ങിയവര് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *