Your Image Description Your Image Description

നവകേരളം കര്‍മ്മ പദ്ധതിയുടെ കീഴില്‍ വരുന്ന വിവിധ മിഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ നൂറുശതമാനത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനം വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍. നവകേരളം കര്‍മ്മ പദ്ധതി 2 ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ജില്ലാതലത്തിന് പുറമെ താഴേത്തട്ടിലേക്കും തദ്ദേശ സ്ഥാപനങ്ങളെ കണ്ണിചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തണം. മാലിന്യമുക്തം നവകേരളം ക്യാമ്പെയ്‌നിന്റെ ഭാഗമായുള്ള മാലിന്യ സംസ്‌കരണത്തിന്റെ യൂസര്‍ഫീ നൂറുശതമാനമാക്കുന്നതിന് ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ വേണം. എല്ലാവര്‍ക്കും ജീവിക്കാനുള്ള ജീവിതാവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് മിഷനുകളുടെ പ്രവര്‍ത്തനം ഫലവത്താവണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍(ആര്‍.ആര്‍) സച്ചിന്‍ കൃഷ്ണ, നവകേരളം കര്‍മ്മ പദ്ധതി 2 ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം അനിതാ പോള്‍സണ്‍, ജില്ലാ പഞ്ചായത്തംഗം ശാലിനി കറുപ്പേഷ്, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അനീഷ്, ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. അനൂപ് പ്രസാദ്, വിദ്യാകിരണം കോ-ഓര്‍ഡിനേറ്റര്‍ ഷാജി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ. ശ്രീലത, മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.പിവേലായുധന്‍, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *