Your Image Description Your Image Description

പൊതുസ്ഥലത്ത് മാലിന്യം തള്ളിയ സ്ഥാപന ഉടമയില്‍നിന്ന് പിഴ ഈടാക്കി കാവശ്ശേരി ഗ്രാമപഞ്ചായത്ത്. കാവശ്ശേരി ഇടമലക്കാടിന് സമീപം ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം നിക്ഷേപിച്ച ആലത്തൂരിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയില്‍ നിന്ന് 10,000 രൂപയാണ് പഞ്ചായത്ത് ഈടാക്കിയത്. പ്രദേശവാസികള്‍ പഞ്ചായത്തില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പൊതുജനാരോഗ്യത്തിന് ഹാനികരമാകും വിധം മാലിന്യം അലക്ഷ്യമായി ജലാശയങ്ങളിലും പൊതു സ്വകാര്യ ഇടങ്ങളിലും വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് പരിധിയിലെ പൊതുവിടങ്ങളില്‍ മാലിന്യ നിക്ഷേപം, കത്തിക്കല്‍ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരമറിയിക്കുന്നവര്‍ക്ക് പഞ്ചായത്ത് പാരിതോഷികം ഉള്‍പ്പെടെ നല്‍കി വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *