Your Image Description Your Image Description
Your Image Alt Text

പെരുമാട്ടി ഗ്രാമപഞ്ചായത്തിൽ സ്വപ്ന കൂടാരം ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. കലാമേളയുടെ ഉദ്ഘാടനം പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാർ നിർവഹിച്ചു. 52 ഭിന്നശേഷിക്കാർ പങ്കെടുത്തു. നാടൻപാട്ട്, ലളിതഗാനം, മാപ്പിളപ്പാട്ട്, സിംഗിൾ ഡാൻസ്, ഗ്രൂപ്പ്‌ ഡാൻസ്, ചിത്രരചന തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു.

പങ്കെടുത്തവർക്കെല്ലാം സമ്മാനങ്ങളും നൽകി. വാർഡ് മെമ്പർ സജീഷ് അധ്യക്ഷനായ പരിപാടിയിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷമീന, ആസൂത്രണസമിതി അംഗം ലത ഹരീഷ്, ഷീന മോൾ, ശശികുമാർ, അനിത തുടങ്ങിയ മെമ്പർമാർ, അങ്കണവാടി വർക്കർ അംബിക ദാസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *