Your Image Description Your Image Description

താനൂർ നഗരസഭയിലെ സി.സി.ടി.വി മോണിറ്ററിങ് പദ്ധതി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. എം.എൽഎയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. താനൂർ ജംഗ്ഷൻ, പഴയ ബസ് സ്റ്റാൻ്റ്, ഹാർബർ ജംഗ്ഷൻ, പോലീസ് സ്‌റ്റേഷൻ എന്നിവിടങ്ങളിലായി നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 13 ക്യാമറകൾ ആണ് സ്ഥാപിച്ചിട്ടുള്ളത്. അതിൽ 5 ക്യാമറകൾ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കോർഡിങ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്നവയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്നവയുമാണ്.

ജനങ്ങളെ കുറ്റകൃത്യങ്ങളിൽ നിന്നും തടയുന്നതിനും സമാധാനന്തരീക്ഷം കൊണ്ടുവരുന്നതിനും പദ്ധതികൊണ്ട് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ശ്രേയ സോളാർ ആൻഡ് ഇലക്ട്രിക്കൽ കമ്പനിയുടെ മാനേജിംഗ് പാർട്ണർ സി.ബി.കെ തോമസ് പദ്ധതി വിശദീകരിച്ചു. താനൂർ പോലീസ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന പരിപാടിയിൽ താനൂർ നഗരസഭ ചെയർമാൻ പി.പി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി വി.വി ബെന്നി സ്വാഗതം പറഞ്ഞു. മലപ്പുറം അഡീഷണൽ പോലീസ് സൂപ്രണ്ട് കെ ബിജുമോൻ, താനൂർ നഗരസഭ വൈസ് ചെയർപേഴ്സ് സി.കെ. സുബൈദ, കൗൺസിലർ സി.കെ.എം. ബഷീർ, താനൂർ നഗരസഭ കൗൺസിലർ ഇ. കുമാരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. താനൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ജെ. മാത്യു നന്ദി പറഞ്ഞു.

അന്തരിച്ച താനൂർ കൺട്രോൾ റൂം എസ് സി പി ഒ എം.പി സബറുദ്ദീൻ കുടുംബ സഹായനിധി വിതരണവും കെ പി എച്ച് സി എസ് കുടുംബം ഇൻഷുറൻസ് പദ്ധതി തുക വിതരണവും കായിക വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *