Your Image Description Your Image Description
Your Image Alt Text

പുതുചരിത്രമെഴുതി മുന്നേറിയ നവകേരള സദസ്സിൽ ലഭിച്ച പരാതികൾ പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചു. പൊതുജനങ്ങളിൽനിന്ന്‌ ലഭിച്ചത് 6,21,270 പരാതികളാണ് . ഇവയിൽ പരിഹാരം കാണാനും പ്രഭാത സദസ്സിലുയർന്ന നിർദേശങ്ങൾ ക്രോഡീകരിച്ച്‌ നടപ്പാക്കാനുമുള്ള പ്രവർത്തനങ്ങളാണ് ആരംഭിച്ചത്.

36 ദിവസങ്ങളിലായി 134 വേദികളിലേക്കാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ മന്ത്രിസഭ ബസ്‌ സഞ്ചരിച്ചത്‌. 136 നിയമസഭാ മണ്ഡലങ്ങളിൽനിന്നുള്ളവർ അവിടങ്ങളിൽ ഒത്തുചേർന്നു. സദസ്സിന്റെ ഭാഗമായി ഒരുക്കിയ കൗണ്ടറുകളിൽ എത്തിയ പരാതികളിലാണ് ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തിൽ തുടർനടപടിക്ക് തുടക്കമായത്.

മലപ്പുറം ജില്ലയിൽനിന്നാണ്‌ ഏറ്റവുമധികം പരാതികൾ കിട്ടിയത് 80 885. ഏറ്റവും കുറവ്‌ വയനാട്‌ ജില്ലയിലാണ് 18 , 823 പരാതികൾ മാത്രം .എല്ലാ സദസ്സുകളിലും പരാതികൾ സ്വീകരിക്കാൻ 20 കൗണ്ടറുകളാണ് ഓരോ സദസ്സിലും ഒരുക്കിയിരുന്നത്. 15 ജനറൽ കൗണ്ടറുകളും സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും രണ്ട് വീതം കൗണ്ടറുകളും ഭിന്നശേഷിക്കാർക്ക് ഒരു കൗണ്ടറും വീതമാണ് സജ്ജീകരിച്ചത് .

പരിപാടി തുടങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് പരാതികൾ സ്വീകരിച്ച് തുടങ്ങിയിരുന്നു . അവസാന പരാതിയും സ്വീകരിച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ കൗണ്ടറുകളുടെ പ്രവർത്തനം അവസാനിപ്പിച്ചുള്ളു.

കൗണ്ടറുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും പരാതിക്കാരെ സഹായിക്കുന്നതിനുമായി മതിയായ പരിശീലനം നൽകിയ എൻ.സി.സി, എസ്.പി.സി, എൻ.എസ്.എസ് വിദ്യാർഥികളെയും ട്രോമാ കെയർ, സിവിൽ വളണ്ടിയർ തുടങ്ങിയ സന്നദ്ധ സംഘടനയിലെ അംഗങ്ങളെയും വളണ്ടിയർമാരായ നിയോഗിച്ചിരുന്നു .

ഓരോ കൗണ്ടറുകളിലും പരാതിക്കാരുടെ ക്രമ നമ്പർ വ്യത്യസ്തങ്ങളായി ക്രമീകരിച്ച് ഇരിപ്പും ആശയക്കുഴപ്പവും ഒഴിവാക്കി . മുതിർന്ന പൗരന്മാരും ഭിന്നശേഷിക്കാരും പരാതി നൽകുന്നതിനായി എത്തുന്ന കൗണ്ടറുകളിൽ കൂടുതല്‍ ശ്രദ്ധ പുലർത്തിയിരുന്നു .

ഓരോ പരാതി സ്വീകരിച്ച ശേഷം സർക്കാർ ഉത്തരവു പ്രകാരമുള്ള മാതൃകയിൽ കൈപ്പറ്റ് രസീത് നൽകി . ഇത് ഉപയോഗിച്ച് പരാതിയിന്മേൽ സ്വീകരിച്ച തുടർനടപടികൾ അറിയാനാവും .കൗണ്ടറുകളുടെ പ്രവർത്തനം അവസാനിച്ച ഉടൻ തന്നെ ഓരോ കൗണ്ടറുകളിലും ലഭിച്ച പരാതികൾ എണ്ണി തിട്ടപ്പെടുത്തി, രജിസ്റ്ററുകളുമായി ഒത്തുനോക്കി ബോധ്യപ്പെട്ടിരുന്നു .

പ്രഭാത യോഗങ്ങളിലെ അഭിപ്രായങ്ങളും ഭാവി കേരളം കെട്ടിപ്പടുക്കാനാവശ്യമായ നിർദേശങ്ങളുമെല്ലാം ക്രോഡീകരിച്ച്‌ ഇന്നലെ വൈകിട്ടോടെ മുഖ്യമന്ത്രിക്ക്‌ കൈമാറി. തുടർനടപടി ആവശ്യമുള്ള നിർദേശങ്ങളിൽ വരും ദിവസങ്ങളിൽ തീരുമാനമെടുക്കും. എറണാകുളത്ത്‌ ബാക്കിയുള്ള നാല്‌ മണ്ഡലങ്ങളിൽ ജനുവരി ഒന്ന്‌, രണ്ട്‌ തീയതികളിലും എത്തുന്നതോടെ കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളോടും മന്ത്രിസഭാംഗങ്ങൾ നേരിട്ട്‌ സംവദിച്ച ആദ്യ സംഭവമായി നവകേരള സദസ്സ്‌ രേഖപ്പെടുത്തപ്പെടും. അത് ചരിത്രമാകും.

Leave a Reply

Your email address will not be published. Required fields are marked *