Your Image Description Your Image Description
Your Image Alt Text

ദുബായിൽ ഓടുന്ന വാഹനത്തിന്റെ സൺറൂഫ്, വിൻഡോകൾ എന്നിവയിലൂടെ തല പുറത്തിട്ടാൽ 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് അബുദാബി, ദുബായ് പോലീസ് സേനകളുടെ മുന്നറിയിപ്പ്. നിയമലംഘകരുടെ വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയുംചെയ്യും. വാഹനം വിട്ടുകിട്ടണമെങ്കിൽ 50,000 പിഴ അടയ്ക്കണമെന്നും പോലീസ് വ്യക്തമാക്കി.

അപകടകരമായ ഡ്രൈവിങ്ങിന്റെ ഫലമായി കഴിഞ്ഞവർഷം 1,183 നിയമലംഘനങ്ങളാണ് ദുബായിൽ രേഖപ്പെടുത്തിയിട്ടുള്ളത്. വിവിധ നിയമലംഘനങ്ങളിലായി 707 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. റോഡിലിറങ്ങുമ്പോൾ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. യാത്രക്കാർ സൺറൂഫ്, വിൻഡോ എന്നിവകളിലൂടെ തല പുറത്തിടുന്നില്ലെന്ന് ഡ്രൈവർമാർ ഉറപ്പുവരുത്തണം. നിരുത്തരവാദപരമായ പെരുമാറ്റങ്ങൾ ഒഴിവാക്കണം. ഇത്തരം അപകടകരമായ പ്രവൃത്തികൾ മറ്റു റോഡ് ഉപയോക്താക്കളുടെ ജീവനും ഭീഷണിയാകുന്നുണ്ടെന്ന് പോലീസിലെ ട്രാഫിക് ജനറൽ വകുപ്പ് മേധാവി മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂഇ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *