Your Image Description Your Image Description
Your Image Alt Text

വനിതാ ശിശു വികസന വകുപ്പ് തലത്തില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണിലേക്ക് കാസര്‍കോട് ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് (ഡിഗ്രി, ബികോം /ഡിപ്ലോമ ഇന്‍ അക്കൗണ്ട്‌സ്, 3 വര്‍ഷത്തെ പ്രവൃത്തി പരിചയം) ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഫോര്‍ പി.എം.എം.വി.വൈ വര്‍ക്ക് (വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി, ഡാറ്റ എന്‍ട്രി പരിജ്ഞാനം (മലയാളം/ഇംഗ്ലീഷ് ) മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം) എന്നീ തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 27ന് രാവിലെ പത്തിന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.

കാസര്‍കോട് ജില്ലയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി40 വയസ്സ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനിലെ വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 293060.

Leave a Reply

Your email address will not be published. Required fields are marked *