Your Image Description Your Image Description
Your Image Alt Text

ഇസ്ലാമാബാദ്: പാകിസ്താനില്‍ നവാസ് ഷെരീഫ്, ബിലാവൽ ഭൂട്ടോ – സർദാരി സഖ്യം ഭരിക്കും. നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലിംലീഗും ബിലാവല്‍ ഭൂട്ടോ-സര്‍ദാരിയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും സഖ്യത്തിന് ധാരണയായി. ലാഹോറില്‍ അസിഫ് അലി സര്‍ദാരിയും ഷെഹ്ബാസ് ഷെരീഫും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. ഇതോടെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ് രീഖ് – ഇ – ഇൻസാഫ് പാർട്ടിക്ക് സർക്കാർ ഉണ്ടാക്കാനുള്ള സാധ്യത നഷ്ടമായി. 266 സീറ്റുകളുള്ള ദേശീയ അസംബ്ലിയിൽ 99 സീറ്റാണ് പിടിഐ സ്വതന്ത്രർക്ക് ലഭിച്ചത്.

എന്നാൽ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി പാകിസ്താന്‍ മുസ്ലിം ലീഗ് (പിഎംഎൽഎൻ) ആണെന്നാണ് നവാസ് ഷെരീഫിന്റെ വാദം. സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനാണ് ശ്രമമെന്ന് നവാസ് ഷെരീഫ് തന്നെ പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചു. ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ബിലാവൽ ഭൂട്ടോയുടെ പാകിസ്താൻ പീപ്പിൾസ് പാ‍ർട്ടിയുടെ നിലപാടാണ് നി‍ർണ്ണായകമായത്.

നിലവിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ് ഇമ്രാൻ ഖാൻ. രാജ്യത്തിന്റെ വലിയ പ്രതിരോധമാണ് പിടിഐയുടെ മുന്നേറ്റമെന്നായിരുന്നു എഐ വിഡീയോയില്‍ ഇമ്രാന്‍ ഖാന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകള്‍ അനുസരിച്ച് പിടിഐ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെന്ന നവാസ് ഷെരീഫിന്റെ വാദം ജനങ്ങള്‍ അംഗീകരിക്കില്ല. 150ലധികം സീറ്റുകള്‍ പിടിഐ സ്വതന്ത്രര്‍ നേടിയെന്നും ഇമ്രാന്‍ ഖാന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *