Your Image Description Your Image Description
Your Image Alt Text

കടപ്ര കണ്ണശ്ശ സ്മാരക ജിഎച്ച്എസ്എസ് സ്‌കൂളിന് ജില്ലാ പഞ്ചായത്തില്‍ നിന്ന് ലഭിച്ച അക്വാഗാര്‍ഡ് വാട്ടര്‍ പ്യൂരിഫയറിന്റെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സംസ്ഥാനതല കായിക മേളയില്‍ പങ്കെടുത്ത് മികവ് തെളിയിച്ച കുട്ടികളെയും ആദരിച്ചു.

പി ടി എ പ്രസിഡന്റ് അജിതകുമാരി അധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍, പഞ്ചായത്തംഗം ജോര്‍ജ് തോമസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒ എസ് ചന്ദ്രലേഖ, ഹെഡ്മാസ്റ്റര്‍ കെ എം രമേശ് കുമാര്‍, എസ് എം സി ചെയര്‍മാന്‍ കെ വി വിദ്യ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *