Your Image Description Your Image Description
Your Image Alt Text

ലഹോർ: പാകിസ്താൻ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിലെ ഫലസൂചനകൾ പുറത്ത്. ഇതുവരെ 217 സീറ്റുകളിൽ ഫലം പ്രഖ്യാപിച്ചു. കണക്കുകൂട്ടൽ തെറ്റിച്ച് ഇമ്രാൻ ഖാൻ അനുകൂലികളുടെ വൻ മുന്നേറ്റമാണ് ഇവിടെ കാണുന്നത്. ഇമ്രാൻ ഖാന്റെ പിടിഐ സഖ്യത്തിന് 88 സീറ്റുകളിൽ ജയം. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പിഎംഎൽ(എൻ) 61 സീറ്റുകളാണ് നേടിയത്. കനത്ത തിരിച്ചടിയാണ് പിഎംഎൽ(എൻ)ന് ഇവിടെ നേരിട്ടത്. ബിലാവല്‍ ഭൂട്ടോയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടിക്ക് 50 ഇടത്താണ് ജയം.

തിരഞ്ഞെടുപ്പിന് മുന്‍പേ ജയിലിലായതാണ് ഇമ്രാൻ ഖാൻ. പാര്‍ട്ടിക്ക് ചിഹ്നവും നഷ്ടപ്പെട്ടു. സ്ഥാനാര്‍ഥികളെല്ലാം മല്‍സരിച്ചത് സ്വതന്ത്ര ചിഹ്നത്തിലാണ്. എന്നിട്ടും നേതാവിന്റെ ശക്തമായ തിരിച്ചുവരവാണ് കാണുന്നത്.

പാകിസ്താൻ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. 2 പിടിഐ പ്രവർത്തകർ കൊല്ലപ്പെട്ടത് പ്രതിഷേധത്തിനിടെയാണ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഷാംഗ്ല ജില്ലയിലാണ് സംഘർഷം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *