Your Image Description Your Image Description

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും കൃഷി വകുപ്പിന്റെയും ആത്മയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ പുന്നോണ്‍ പാടശേഖരത്തില്‍ നെല്ലിന്റെ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു.

കൊയ്തുത്സവത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ പുന്നോണ്‍ പാടശേഖര സമിതി പ്രസിഡണ്ട് എം വി സന്‍ജു അധ്യക്ഷത വഹിച്ചു. കൃഷിവിജ്ഞാനകേന്ദ്രം സബ്ജറ്റ് മാറ്റര്‍ സ്‌പെഷലിസ്റ്റ് ഡോ. വിനോദ് മാത്യു മുഖ്യപ്രഭാഷണം നടത്തി. പുന്നോണ്‍ പാടശേഖരത്തില്‍ നടപ്പിലാക്കിയ ഫാം ഫീല്‍ഡ് സ്‌കൂളിനോട് അനുബന്ധിച്ച് നടത്തിയ നെല്‍കൃഷിയിലാണ് നൂറ് മേനി വിളവുണ്ടായത്. വിവിധ സാങ്കേതികവിദ്യകള്‍ സംബന്ധിച്ച പരിശീലനം കര്‍ഷകര്‍ക്ക് നല്‍കി.

പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയമായ വിത്തു പരിചരണം, മണ്ണ് പരിശോധന അടിസ്ഥാനമാക്കിയുള്ള വളപ്രയോഗം, നെല്ലില്‍ ‘സമ്പൂര്‍ണ്ണ’ എന്ന സൂക്ഷ്മ മൂലക മിശ്രിതത്തിന്റെ ഉപയോഗം, മുട്ട കാര്‍ഡുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള കീടനിയന്ത്രണം മാര്‍ഗങ്ങള്‍ , ശാസ്ത്രീയമായ കള നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍, 10 ദിവസത്തെ ഇടവേളകളില്‍ ഉള്ള കീട-രോഗ നിരീക്ഷണം തുടങ്ങിയവയാണ് നടപ്പാക്കിയിട്ടുള്ളത്.

കൊയ്ത്തുത്സവത്തോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ നാരങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ അനീഷ , ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി ദേവസ്യ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റസിയ സണ്ണി, കൃഷി വിജ്ഞാന കേന്ദ്രത്തിലെ അലക്‌സ് ജോണ്‍, എസ് ഗായത്രി, നാരങ്ങാനം കൃഷി ഓഫീസര്‍ മഹിമ മോഹന്‍, പാടശേഖരസമിതി വൈസ് പ്രസിഡന്റ് ഈപ്പന്‍ മാത്യു, ജോയിന്റ് സെക്രട്ടറി പി ആര്‍ രാജേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *