Your Image Description Your Image Description
Your Image Alt Text

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് രഞ്ജിനി അജിത് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് തോമസിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 24.78 കോടി രൂപ വരവും 24.40 കോടി രൂപ ചെലവും 38.25 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

ഗ്രാമപഞ്ചായത്തില്‍ സ്വന്തമായി വാസയോഗ്യമായ വീടില്ലാത്ത ഒരു കുടുംബം പോലും ഉണ്ടാകരുതെന്ന് ഉറപ്പാക്കുക, അര്‍ഹത ഉള്ള എല്ലാവര്‍ക്കും സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക, ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അലോപ്പതി – ആയുര്‍വേദ – ഹോമിയോ ആരോഗ്യ സ്ഥാപനങ്ങളെയും സ്‌കൂളുകളെയും അംഗണവാടികളെയും മാതൃക സ്ഥാപനങ്ങളായി ഉയര്‍ത്തുക, യുവജനങ്ങളുടെ കായിക ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കാണ് 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ഊന്നല്‍ നല്‍കുന്നത്.

റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന മേഖലകളുടെ വികസനത്തിനും അനിവാര്യ ചുമതലകളായ മാലിന്യ പരിപാലനത്തിനും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനും അര്‍ഹമായ പ്രാമുഖ്യം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *