Your Image Description Your Image Description
Your Image Alt Text

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം നിയോജകമണ്ഡലത്തിലെ മാവൂര്‍ കൃഷിഭവന്‍ സ്മാരട്ടാക്കുന്നതിന് ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. സംസ്ഥാനത്ത് ആകെ 14 കൃഷി ഭവനുകളാണ് ഈ ഘട്ടത്തില്‍ സ്മാര്‍ട്ടാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിൽ കോഴിക്കോട് ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക കൃഷിഭവനാണ് മാവൂര്‍. കൃഷി ഭവന്‍ സ്മാര്‍ട്ടാക്കുന്നതിന് 20 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു.

മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ കൃഷിഭവന്‍ സ്മാര്‍ട്ടാകുന്നത് മേഖലയിലുള്ള കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്രദമാവും. കര്‍ഷകര്‍ക്ക് ഇരിപ്പിടം, ഫ്രണ്ട് ഓഫീസ് സംവിധാനം, കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങള്‍, കൃഷി വകുപ്പിന്റെ സേവനങ്ങള്‍ സുതാര്യമായും കാര്യക്ഷമമായും സമയബന്ധിതമായും കര്‍ഷകര്‍ക്ക് ഉറപ്പാക്കല്‍, ഓണ്‍ലൈന്‍ സേവനം മികച്ച രീതിയില്‍ ലഭ്യമാക്കല്‍, സാങ്കേതികോപദേശങ്ങളും കാലാവസ്ഥ, വിപണി വിവരങ്ങൾ കർഷകർക്ക് എത്തിക്കൽ, ഉത്പാദനോപാധികൾ ഒരു കുടക്കീഴില്‍ നല്‍കല്‍, കൃഷി ഉദ്യോഗസ്ഥരുടെ സേവനം കൃഷിയിടങ്ങളില്‍ ലഭ്യമാക്കല്‍, പ്ലാന്‍റ് ഹെല്‍ത്ത് ക്ലിനിക്ക് തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടെയുമാണ് കൃഷിഭവന്‍ സ്മാര്‍ട്ടാക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *