Your Image Description Your Image Description
Your Image Alt Text

ഭൂമി തരംമാറ്റല്‍ നടപടികള്‍ വേഗത്തിലും സുതാര്യതയിലും നടത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ കൊല്ലം റവന്യു ഡിവിഷന്‍ ഭൂമിതരം മാറ്റല്‍ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓഫ്‌ലൈനില്‍ ലഭിച്ച അപേക്ഷകളില്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനവും തീര്‍പ്പാക്കാന്‍ സാധിച്ചു എന്നത് സംസ്ഥാന തലത്തില്‍ ജില്ലയ്ക്കു പ്രശംസ നേടി തന്നതാണ്. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി സ്വീകരിച്ച അപേക്ഷകളിന്മേലുള്ള അദാലത്തുകള്‍ വേഗതയില്‍ പൂര്‍ത്തിയായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

തരം മാറ്റല്‍ ഉത്തരവുകളുടെ വിതരണോദ്ഘാടനവും കലക്ടര്‍ നിര്‍വഹിച്ചു. സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ അധ്യക്ഷനായി. എ ഡി എം സി.എസ്. അനില്‍, ഡെപ്യുട്ടി കലക്ടര്‍മാരായ ജിയോ ടി മനോജ്, ജേക്കബ് സഞ്ജയ് ജോണ്‍, തഹസില്‍ദാര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 1775 സര്‍ട്ടിഫിക്കറ്റുകളില്‍ 1345 എണ്ണം വിതരണം നടത്തി. ശേഷിക്കുന്നവ അതത് താലൂക്ക് ഓഫീസുകളില്‍ നിന്ന് കൈപ്പറ്റാം.

Leave a Reply

Your email address will not be published. Required fields are marked *