Your Image Description Your Image Description

ഭോ­​പ്പാ​ല്‍: മ­​ധ്യ­​പ്ര­​ദേ­​ശി­​ലെ പ­​ട­​ക്ക നി​ര്‍­​മാ­​ണ­​ശാ­​ല­​യി­​ലു​ണ്ടാ​യ സ്‌­​ഫോ­​ട­​ന­​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ.

പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യു​ടെ ഉ​ട​മ​ക​ളാ​യ രാ​ജേ​ഷ് അ​ഗ​ർ​വാ​ൾ, സോ​മേ​ഷ് അ​ഗ​ർ​വാ​ൾ എ​ന്നി​വ​രാണ് അറസ്റ്റിലായത്. ന​ര​ഹ​ത്യ​യ്ക്കും മ​റ്റ് കു​റ്റ​ങ്ങ​ൾ​ക്കു​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത്.  ഇവരെ രാ​ജ്ഗ​ഢ് ജി​ല്ല​യി​ലെ സാ​രം​ഗ്പൂ​രി​ൽ നി​ന്നാ​ണ് പൊലീസ് പിടികൂടിയത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​ഫീ​ഖ് ഖാ​ൻ എ​ന്ന ഒ​രാ​ളെ കൂ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി ഹ​ർ​ദ പോ​ലീ​സ് സൂ​പ്ര​ണ്ട് (എ​സ്പി) സ​ഞ്ജീ​വ് കാ​ഞ്ച​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

ഇ​വ​ർ​ക്കെ​തി​രെ ഇ​ന്ത്യ​ൻ പീ​ന​ൽ കോ​ഡ് (ഐ​പി​സി) സെ​ക്ഷ​ൻ 304 (കൊ​ല​പാ​ത​ക​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്‌​ക്കു​ള്ള ശി​ക്ഷ), 308 (മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്‌​ക്കു​ള്ള ശി​ക്ഷ), 34 (പൊ​തു ഉ​ദ്ദേ​ശ്യ​ത്തി​നാ​യി നി​ര​വ​ധി ആ​ളു​ക​ൾ ചെ​യ്‌​ത പ്ര​വൃ​ത്തി​ക​ൾ) എ​ന്നി​വ പ്ര​കാ​രം കേ​സെ​ടു​ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *