Your Image Description Your Image Description

ജനാധിപത്യ സംവിധാനങ്ങളുടെ ആവശ്യകത, പാർലമെൻ്ററി നടപടിക്രമങ്ങൾ, അടിസ്ഥാന തത്വങ്ങൾ എന്നിവ കുട്ടികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ബാലപാർലമെന്റ് സംഘടിപ്പിച്ചു. ഉദ്ഘാടനം ജില്ലാ കലക്ടർ എൻ ദേവിദാസ് നിർവഹിച്ചു.

ലോകത്തിന് തന്നെ മാതൃകയാകുന്ന ജനാധിപത്യ പ്രക്രിയയാണ് രാജ്യത്തിന്റെതെന്നും ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന പദവികളുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ ബാല പാർലമെന്റിന് സാധിക്കുമെന്നും കലക്ടർ പറഞ്ഞു.

‘കുട്ടികൾക്കിണങ്ങിയ ഇന്ത്യ’ എന്ന പ്രമേയത്തെ മുൻനിർത്തിയാണ് പാർലമെന്ററി നടപടിക്രമങ്ങൾ സംഘടിപ്പിച്ചത്.
എസ് ദിവ്യ പ്രസിഡന്റും, എസ് അലീഡ വൈസ് പ്രസിഡന്റും തമീം പ്രധാനമന്ത്രിയും അകീര സ്പീക്കറും കരീന പ്രതിപക്ഷ നേതാവുമായി ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത 30 കുട്ടികളാണ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. നയപ്രഖ്യാപനത്തോടെ ആരംഭിച്ച പാർലമെന്റിൽ വിവിധ വികസന-ക്ഷേമ പ്രശ്നങ്ങൾ ചർച്ചയായി.വിദ്യാഭ്യാസ പുരോഗതി, ആരോഗ്യ സംരക്ഷണം,ബാലവേല, ബാലവിവാഹം, ബാലപീഡനം, ശിശുമരണനിരക്ക്, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും ബാലപാർലമെന്റ് ചർച്ച ചെയ്തു. കുട്ടികളുടെ വിവിധ കലാസാംസ്കാരിക പരിപാടികളും അനുബന്ധമായി നടന്നു.

കുട്ടികളുടെ പ്രതിനിധി അതുൽ രവി അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ മുഖ്യപ്രഭാഷണം നടത്തി.സി ഡബ്ലിയു സി ചെയര്‍മാന്‍ സനല്‍ വെള്ളിമൺ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അനീഷ്, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ഡി ഷൈന്‍ ദേവ്, വൈസ് ചെയർമാൻ ഷീബ ആൻ്റണി,ട്രഷറർ അജിത് പ്രസാദ്, ജോയിന്റ് സെക്രട്ടറി സുവർണൻ പരവൂർ,കമ്മിറ്റി അംഗങ്ങളായ കറവൂർ എൽ വർഗ്ഗീസ്, അനീഷ് , ആർ മനോജ് മറ്റ് ശിശുക്ഷേമ സമിതി ഭാരവാഹികൾ, വിദ്യാർത്ഥികൾ,അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *