Your Image Description Your Image Description

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും. പെരുനാട് മേഖല പ്രസിഡൻ്റ് ജോയൽ തോമസിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളുടെ പേര് പെൺകുട്ടി സി ഡബ്ല്യുസിക്ക് കൈമാറിയിരുന്നു. റാന്നി ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയ ഇയാളെ മേഖലാ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് രണ്ടാഴ്ച മുൻപ് മാറ്റിയിരുന്നു എന്ന് ഡിവൈഎഫ്ഐ അറിയിച്ചു. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. കെ. എസ്. ഇ. ബി. ജീവനക്കാരൻ മുഹമ്മദ്‌ റാഫി, സജാദ്, സംഭവ സമയത്ത് പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. റാന്നി ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയ മറ്റൊരു യുവാവിനെ ചോദ്യം ചെയ്യുകയാണ്.. പ്ലസ് വൺ വിദ്യാർത്ഥിനിക്കാണ് പീഡനമേറ്റത്. കേസിൽ 18 പ്രതികളുണ്ട്.  ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതികൾ കുട്ടിയുമായി അടുപ്പത്തിലാവുകയും പിന്നീട് പീഡനത്തിന് ഇരയാവുകയും ചെയ്തുവെന്നാണ് പരാതി. നഗ്ന ചിത്രം പ്രചരിപ്പിച്ചുവെന്നും പരാതിയുണ്ട്. ശിശു സംരക്ഷണ സമിതി വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *