Your Image Description Your Image Description
Your Image Alt Text

സ്വാതന്ത്ര്യാനന്തരം രാജ്യംഭരിച്ചവർക്ക് ആരാധനാലയങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു രാജ്യത്തിനും അതിന്റെ ഭൂതകാലം മായ്ച്ച് മുന്നേറാനാവില്ല. രാഷ്ട്രീയ കാരണങ്ങളാൽ സ്വന്തം സംസ്കാരത്തേക്കുറിച്ചോർത്ത് ലജ്ജിക്കുന്ന പ്രവണത കോൺഗ്രസിനുണ്ടായിരുന്നെന്നും അസമിലെ ഗുവാഹാട്ടിയിൽ പൊതുസമ്മേളനത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 11,600 കോടിയുടെ വികസനപദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു.

ഗുവാഹാട്ടിയിൽ നടന്ന പരിപാടിയിൽ 498 കോടിരൂപ ചെലവിൽ നിർമിക്കുന്ന കാമാഖ്യ ക്ഷേത്ര ഇടനാഴി, ചന്ദ്രാപുരിൽ 300 കോടിരൂപ ചെലവിൽ നിർമിക്കുന്ന കായികസമുച്ചയം, 358 കോടിയിൽ നിർമിക്കുന്ന ഗുവാഹാട്ടി വിമാനത്താവള ടെർമിനലിൽനിന്നുള്ള ആറുവരിപ്പാത, 3250 കോടിരൂപ ചെലവിൽ നിർമിക്കുന്ന ഗുവാഹാട്ടി മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം എന്നിവയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു. 3444 കോടിരൂപ മുതൽമുടക്കുള്ള അസോംമാല റോഡുകളുടെ രണ്ടാംപതിപ്പ് ഉദ്ഘാടനംചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *