Your Image Description Your Image Description
Your Image Alt Text

 

കൊച്ചി: കാര്യക്ഷമതയും വര്‍ക്ക്ഫ്ളോ ഓട്ടോമേഷനും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി, 15 പുതിയ ബിസ് ഹബ് ഐ-സീരീസ് മള്‍ട്ടി-ഫങ്ഷണല്‍ പ്രിന്ററുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി കോണിക മിനോള്‍ട്ട ബിസിനസ്സ് സൊല്യൂഷന്‍സ്. കൊച്ചിയില്‍ നടന്ന വാര്‍ഷിക സ്ട്രാറ്റജിക് പാര്‍ട്ണര്‍ കോണ്‍ഫറന്‍സിലാണ് ഈ പുതിയ എം.എഫ്.പികള്‍ പ്രഖ്യാപിച്ചത്. ഈ പുതിയ സീരീസില്‍ ഏഴ് എ3, എട്ട് എ4 കളര്‍ മോഡലുകളും ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് മോഡലും ഉള്‍പ്പെടുന്നു. ഓഫീസ് ആവശ്യങ്ങള്‍ക്കും പ്രിന്റിങ്ങിനും വേണ്ടി രൂപകല്‍പ്പന ചെയ്ത ഈ പ്രിന്ററുകള്‍ 15 വ്യത്യസ്ത മോഡലുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

വൈറസ് ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം, ത്രെറ്റ് ഡിറ്റക്ഷന്‍, സ്റ്റാറ്റസ് റിപ്പോര്‍ട്ടിങ്, ക്ലൗഡ് ഇന്റഗ്രേഷന്‍ തുടങ്ങിയ അത്യാധുനിക സുരക്ഷാസംവിധാനങ്ങളോടെയാണ് ബിസ് ഹബ് ഐ-സീരീസ് എത്തുന്നത്. കൃത്യമായ ഫേംവെയര്‍ അപ്‌ഗ്രേഡുകള്‍, അനധികൃത ആക്‌സസ് തടയുന്നതിനുള്ള ‘ഓതന്റിക്കേഷന്‍ അറ്റാക്ക് ഡിറ്റക്ഷന്‍’ എന്നിവ അടങ്ങുന്നതാണ് ഇതിന്റെ സെക്യൂരിറ്റി മാനേജ്മന്റ് സിസ്റ്റം. കൂടാതെ ഉപയോക്താവിന്റെ താല്പര്യപ്രകാരം ബിറ്റ് ഡിഫന്‍ഡര്‍ ആന്റി-വൈറസ് സൗകര്യവും ലഭ്യമാണ്. ഇത് സുരക്ഷാ ഭീഷണികള്‍ മുന്‍കൂട്ടി അറിയിക്കുകയും ഉപകരണവുമായി ബന്ധപ്പെട്ട എല്ലാ അപ്‌ഡേറ്റുകളും അറിയിപ്പുകളായോ സ്റ്റാറ്റസ് റിപ്പോര്‍ട്ടുകളായോ ലഭ്യമാക്കുകയും ചെയ്യും.

‘ഈ അത്യാധുനിക എം.എഫ്.പി സീരീസ് ഇന്ത്യയില്‍ അവതരിപ്പിക്കാനായതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. അസാധാരണ പ്രകടനം, ഉപയോക്താക്കളെ കേന്ദ്രീകരിച്ചുള്ള സവിശേഷതകള്‍, പരിസ്ഥിതി സൗഹൃദ മാതൃകയിലുള്ള ഡിസൈന്‍ തുടങ്ങിയവയിലൂടെ വ്യവസായങ്ങളെ ശാക്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ചെറുകിട സംരംഭങ്ങള്‍, ചെറിയ പ്രിന്റ് ഷോപ്പുകള്‍, വലിയ വ്യവസായങ്ങള്‍ എന്നിവയ്ക്കെല്ലാം അനുയോജ്യമാണ് ഈ എംഎഫ്പികള്‍. ഹൈ സ്പീഡ് പ്രിന്റിംഗ്, അത്യാധുനിക സുരക്ഷ, ക്ലൗഡ് ഇന്റഗ്രേഷന്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ബിസ് ഹബ് ഐ-സീരീസ് സങ്കീര്‍ണ്ണമായ ജോലികളെ ലളിതമാക്കുന്നു.- കോണിക മിനോള്‍ട്ട ബിസിനസ് സൊല്യൂഷന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ കാറ്റ്സുഹിസ അസാരി പറഞ്ഞു.

സ്റ്റാന്‍ഡേര്‍ഡ് 8GB വരെ മെമ്മറിയും 256GB വരെ ടടഉ യും ഉള്‍ക്കൊള്ളുന്ന ശക്തമായ ക്വാഡ്-കോര്‍ CPU ഉപയോഗിച്ച്, ഈ പുതിയ മള്‍ട്ടിഫങ്ഷന്‍ പ്രിന്ററുകള്‍ (എംഎഫ്പികള്‍) വേഗത്തിലുള്ള പ്രതികരണ സമയവും മികച്ച പ്രകടനവും നല്‍കുന്നു. വെറും പ്രോസസ്സിങ്ങിനപ്പുറം, ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തനം കൂടുതല്‍ എളുപ്പമാക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത നിരവധി സവിശേഷതകള്‍ ഈ സീരീസിന് ഉണ്ട്. ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് ആപ്പ് ഓര്‍ഗനൈസേഷന്‍, പ്രീ-ലോഡഡ് ആപ്പുകള്‍, സിംഗിള്‍ സൈന്‍-ഓണ്‍ എന്നിവ വഴി മൈക്രോസോഫ്റ്റ് ക്ലൗഡ് (Microsoft Azure) അല്ലെങ്കില്‍ ഗൂഗിള്‍ വര്‍ക്ക്സ്‌പേസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനുള്ള സൗകര്യം തുടങ്ങി അനേകം പ്രത്യേകതകളുണ്ട് ഐ-സീരിസിന്. വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ച് വര്‍ക്ക്ഫ്ലോയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ഓപ്ഷനും ഇതില്‍ ലഭ്യമാണ്. കൂടാതെ, ഐ-സീരീസ് ഒരു അത്യാധുനിക മീഡിയ സെന്‍സറാണ്, ഇത് യാന്ത്രികമായി പേപ്പറിന്റെ തരം തിരിച്ചറിയുകയും അതിനനുസരിച്ച് മികച്ച പ്രകടനവും ഉയര്‍ന്ന ഉല്‍പാദനക്ഷമതയും ഉറപ്പാക്കുന്നു.

ഇതിനോടൊപ്പം ക്ലൗഡ് കണക്റ്റിവിറ്റി, റിമോട്ട് മാനേജ്മെന്റ്, പ്രെഡിക്ടീവ് മെയിന്റനന്‍സ് തുടങ്ങിയ സവിശേഷതകളോടെയാണ് ബിസ് ഹബ് ഐ സീരീസ് എത്തുന്നത്. വണ്‍ഡ്രൈവ്, ഗൂഗിള്‍ ഡ്രൈവ്, മൈക്രോസോഫ്റ്റ് ടീംസ് തുടങ്ങിയ പ്രധാന ക്ലൗഡ് ആപ്ലിക്കേഷനുകളുമായി ബന്ധിപ്പിക്കുന്നതോടെ എം.എഫ്.പി പാനലില്‍ നിന്ന് നേരിട്ട് പ്രിന്റിംഗും സ്‌കാനിംഗും നടത്താനാകുന്നു. സ്വയം ഡയഗ്നോസ് ചെയ്യാനും റിമോട്ട് മെയിന്റനന്‍സിനാവശ്യമായ ഡാറ്റ ശേഖരിക്കാനും ഈ ഉപകരണങ്ങള്‍ക്ക് കഴിയും. 24 മുതല്‍ 90 ഡിഗ്രി വരെ ചരിക്കാവുന്ന 10.1 ഇഞ്ച് വലിപ്പമുള്ള വലിയ ടച്ച്‌സ്‌ക്രീനാണ് സീരിസില്‍ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *