Your Image Description Your Image Description
Your Image Alt Text

ഗുജറാത്തിലെ മുൻ കോൺഗ്രസ് എം.എൽ.എ. ചിരാഗ് പട്ടേൽ‌ ബി.ജെ.പി.യിൽ ചേർന്നു. ഖാംബട്ട് നിയമസഭാ മണ്ഡലത്തിൽ നടന്ന ചടങ്ങിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും എം.പി.യുമായ സി.ആർ. പാട്ടീൽ പട്ടേലിനെ സ്വീകരിച്ചു.

ഖാംബട്ടിൽനിന്നുള്ള മുൻ എം.എൽ.എ.യായ പട്ടേലിനൊപ്പം ഒട്ടേറെ അനുയായികളും ബി.ജെ.പി.യിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള നേതാക്കൾ തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകാനാണ് ബി.ജെ.പി.യിൽ ചേർന്നതെന്ന് പട്ടേൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *