Your Image Description Your Image Description
Your Image Alt Text

മറാഠാവിഭാഗത്തിന് സംവരണം അനുവദിക്കുന്നതിനായി മഹാരാഷ്ട്രയിൽനടന്ന സർവേ അവസാനിച്ചു. സർവേയിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉടൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് സംസ്ഥാന പിന്നാക്കവർഗ കമ്മിഷൻ അറിയിച്ചു.

ജനുവരി 23 മുതൽ പത്തുദിവസമായി നടന്ന സർവേയിൽ 1,57,469 ജീവനക്കാരാണ് വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചത്. 2,75,57,735 വീടുകളിൽനിന്ന് വിവരം ശേഖരിച്ചതായി പിന്നാക്കവർഗ കമ്മിഷൻ അറിയിച്ചു.മറാഠാവിഭാഗത്തെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരായി പ്രഖ്യാപിച്ച് സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച തിരുത്തൽഹർജിയുമായി ബന്ധപ്പെട്ടാണ് സർവേ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *