Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: രാജ്യത്ത് ഏത് സ്ത്രീകൾക്കെതിരെ ഗുരുതരമായ കുറ്റകൃത്യം നടന്നാലും കേന്ദ്രസർക്കാരും ബിജെപിയും നിശ്ശബ്ദരാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി . പ്രധാനമന്ത്രിയോ അമിത് ഷായോ അറിയാതെയാണ് പ്രജ്വൽ രേവണ്ണ രാജ്യം വിട്ടതെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ശക്തമായ നടപടിയെടുക്കണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെടുന്നു.

ചോദ്യം: ഗുരുതരകുറ്റകൃത്യം നടത്തിയ പ്രജ്വൽ രേവണ്ണയെക്കുറിച്ച് ഉയർന്ന പരാതികൾ ഈ തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും?

ഇത്തരമൊരു സംഭവം നടക്കുമ്പോൾ ഉടനടി അവർ നടപടിയെടുക്കേണ്ടിയിരുന്നു. ഇപ്പോൾ അവർ പ്രജ്വലിനെ രാജ്യം വിടാനനുവദിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഈ രാജ്യത്തെ ഓരോ നേതാക്കളുടെയും ഓരോ നീക്കങ്ങളും അറിയുന്നവരാണ്. അവർ പ്രജ്വൽ രാജ്യം വിടുമെന്നറിഞ്ഞില്ല എന്നത് വിശ്വസിക്കാനാകില്ല. ഇത്രയധികം വിവരങ്ങൾ അറിയുമ്പോൾ എന്തെങ്കിലും നടപടിയെടുക്കേണ്ടിയിരുന്നില്ലേ?

ചോദ്യം: കേന്ദ്രസർക്കാ‍ർ ഈ വിഷയത്തിൽ നിശ്ശബ്ദരാണെന്ന് കരുതുന്നുണ്ടോ?
സ്ത്രീകൾക്കെതിരെ എന്ത് ഗുരുതരകുറ്റകൃത്യം നടന്നാലും കേന്ദ്രസർക്കാർ നിശ്ശബ്ദരല്ലേ? ഹത്രാസിൽ, ഉന്നാവിൽ, ഒളിമ്പിക് ജേതാക്കളായ വനിതാ അത്‍ലറ്റുകളുടെ പോരാട്ടത്തിൽ, മണിപ്പൂരിൽ അങ്ങനെ എല്ലായിടത്തും. അവർ ഇവിടെയെല്ലാം കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടല്ലേ എടുത്തത്. തീർത്തും ലജ്ജാകരമാണിത്.

 

Leave a Reply

Your email address will not be published. Required fields are marked *